കുന്ദമംഗലം: മന്ത്രവാദത്തിെൻറ പേരിൽ സ്ത്രീയെ ബലാത്സംഗം ചെയ്തതായുള്ള പരാതിയിൽ തെയ്യം വേഷം കെട്ടുന്ന ആൾ അറസ്റ്റിൽ. വേഷം കെട്ടി കൽപന പറയുന്ന ചാത്തൻ ബിജു എന്ന കൊടുവള്ളി ഒതയോത്ത് ടി.കെ. ബിജു ആണ് അറസ്റ്റിലായത്.
കൊയിലാണ്ടി സ്വദേശിനിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായാണ് പരാതി. സ്ത്രീയെ പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ഇവരുടെ പക്കലുള്ള സ്വർണം വിൽപന നടത്തുകയും ചെയ്തതായി പരാതിയിലുണ്ട്.
ബിജുവിന് ഭാര്യയും മക്കളുമുണ്ട്. രണ്ടു മക്കളുള്ള സ്ത്രീയുടെ ഭർത്താവ് വിദേശത്താണ്. കുന്ദമംഗലം സ്റ്റേഷൻ സി.ഐ ഡൊമനിക് ജയൻ, എസ്.ഐ ബാബു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.