Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലുവയസുള്ള കുട്ടിയെ വൈദികൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

text_fields
bookmark_border
നാലുവയസുള്ള കുട്ടിയെ വൈദികൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി
cancel

ആലുവ: നാലുവയസുള്ള കുട്ടിയെ വൈദികൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പരാതിയെ തുടർന്ന് വൈദികനെതിരെ എടത്തല പൊലീസ് കേസെടുത്തു.

എറണാകുളത്തെ വൈദികനായ സിബിക്കെതിരെയാണ് കേസ്. കുഴിവേലിപ്പടിയിലുള്ള ഒരു സ്ത്രീയുടെ വീട്ടിൽ വൈദികൻ ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്.

ഇതിനിടയിൽ ഇയാൾ നാലു വയസുള്ള ഇരട്ട കുട്ടികളിൽ ഒരു കുട്ടിയെ രണ്ട് തവണ രഹസ്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നതാണ് പരാതി.

മാതാവ് നൽകിയ പരാതിയിന്മേൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ വൈദികൻ മുങ്ങിയതായി അറിയുന്നു. പരാതിയെ തുടർന്ന് അന്വേഷണം നടത്തുകയാണെന്ന് സി.ഐ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Complaint that a priest tried to sexually abuse a four-year-old boy
Next Story