അംഗന്വാടിയില് അതിക്രമിച്ചുകയറി വയോധിക കുട്ടിയെ ആക്രമിച്ചതായി പരാതി
text_fieldsഅഞ്ചൽ: അംഗൻവാടിയിലെ കുട്ടികൾ തമ്മിലുണ്ടായ വഴക്കിനെത്തുടർ അംഗൻവാടിയിലെത്തിയ മുത്തശ്ശി കുട്ടിയെ ഉപദ്രവിച്ചതായി പരാതി. ഏരൂർ വെള്ളാരംകുന്ന് അംഗന്വാടിയിലാണ് കഴിഞ്ഞദിവസം നാടകീയ രംഗങ്ങള് നടന്നത്. അംഗന്വാടിയിലെ കുട്ടികള്ക്ക് ഭക്ഷണം കൊടുക്കന്നതിനിടയില് രണ്ട് കുരുന്നുകള് തമ്മിലുണ്ടായ ഉന്തും തള്ളലിനും ഒരു കുട്ടിയുടെ ചുണ്ടിന് നിസ്സാരമായി മുറിവേറ്റു.
ഈ സമയം ഹെൽപ്പര് പരിക്കേറ്റ കുട്ടിയെ എടുത്ത് മുറിവ് പരിശോധിക്കുന്നതിനിടെ സമീപവാസിയും പരിക്കേറ്റ കുട്ടിയുടെ മുത്തശ്ശിയുമായ സ്ത്രീ അംഗൻവാടിയിൽ അതിക്രമിച്ചുകയറി കുട്ടിയോട് ക്ഷോഭിച്ച് സംസാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തെത്ര. ഹെല്പര് ഇടപെട്ട് ഇവരെ അംഗന്വാടിക്ക് പുറത്തിറക്കിവിട്ടു.
എന്നാല്, വീട്ടില് പോയ ഇവർ വീണ്ടും അംഗന്വാടിയില് എത്തുകയും കുഞ്ഞിനെ കഴുത്തറുക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും വീണ്ടും ആക്രമിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ഹെല്പര് ഗ്രാമപഞ്ചായത്തംഗമുൾപ്പെടെയുള്ളവരെ വിവരം അറിയിച്ചു. പരിക്കേറ്റ കുട്ടിയുടെ രക്ഷാകർത്താക്കൾ അഞ്ചല് പൊലീസില് പരാതിയും നല്കി. സംഭവത്തില് പൊലീസും ഐ.സി.ഡി.എസ് അധികൃതരും അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

