വോട്ടർപട്ടികയിൽ പേരുള്ള 10 പേരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി; സംഭവം നടുവിൽ പഞ്ചായത്തിലെ കണിയാൻചാൽ വാർഡിൽ
text_fieldsകണ്ണൂർ: തദ്ദേശ വോട്ടർപട്ടികയിൽ പേരുണ്ടായിട്ടും 10 പേരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി. നടുവിൽ പഞ്ചായത്തിലെ രണ്ടാം വാർഡ് ആയ കണിയാൻചാൽ വാർഡിലാണ് സംഭവം. ഇതേതുടർന്ന് യു.ഡി.എഫ് പ്രിസൈഡിങ് ഓഫിസർക്കെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നൽകി.
തന്റെ കൈവശമുള്ള വോട്ടർപട്ടികയിൽ വോട്ടർമാരുടെ പേര് വിവരങ്ങൾ ഉൾപ്പെടുന്ന പേജ് ഇല്ലെന്നാണ് പ്രിസൈഡ് ഓഫിസർ പറയുന്നത്. ജേക്കബ് ആന്‍റണി ആലപ്പാട്ട് കുന്നേൽ, ലീലാമ്മ ജേക്കബ്, ഏലിക്കുട്ടി ജോൺ മുകളേൽ, സജി ജോൺ മുകളേൽ, ജോഷി ജോൺ, ജോൺസൺ തട്ടുങ്കൽ, ജിജി ജോൺസൺ, ടോണി ജോൺസൺ, കിരൺ ജോൺസൺ, ക്രിസ്റ്റി ജോൺസൺ എന്നിവരുടെ പേരുകൾ ഉൾപ്പെട്ട പേജ് ഇല്ലെന്നാണ് പ്രിസൈഡിങ് ഓഫിസർ പറയുന്നത്.
മുസ് ലിം ലീഗ് സ്ഥാനാർഥി ബഷീറ പി. ആണ് വരണാധികാരിക്ക് പരാതി നൽകിയത്. തങ്ങൾക്ക് ലഭിച്ച വോട്ടർപട്ടികയിൽ വോട്ടർമാരുടെ പേരുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. വോട്ടവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

