Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പരാതി; സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പരാതി; സം​ഘം പി​ടി​യി​ൽ
cancel

കൊ​ട്ടി​യം: ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘം പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ചാ​ത്ത​ന്നൂ​ർ കു​ടു​ക്ക​റ പ​ണ​യി​ൽ​വീ​ട്ടി​ൽ കാ​ശി​നാ​ഥ് (18), ശ്രീ​ഹ​രി (20), ഗോ​കു​ൽ (21), താ​ഴം പ​ടി​ഞ്ഞാ​റ് രാ​ജീ​വം വീ​ട്ടി​ൽ വി​ഘ്നേ​ഷ് (22) എ​ന്നി​വ​രാ​ണ് കൊ​ട്ടി​യം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കാ​ഞ്ഞി​രം​വി​ള ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഫ്ലോ​ട്ടി​ൽ പാ​ട്ട് ഇ​ടു​ന്ന​തു​മാ​യി സം​ബ​ന്ധി​ച്ച് മേ​വ​റം സ്വ​ദേ​ശി​യാ​യ ഹ​രി​ദേ​വും പ്ര​തി​ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ഇ​വ​ർ ഫ്ലോ​ട്ടി​ലേ​ക്ക് ക​ല്ലെ​റി​യു​ക​യും ലൈ​റ്റു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഹ​രി​ദേ​വ് ഫ്ലോ​ട്ടു​ക​ളു​മാ​യി തി​രി​കെ ഫ്ലോ​ട്ട് ഇ​ടു​ന്ന ഷെ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ സം​ഘ​ത്തി​ലെ ഗോ​കു​ൽ ക​ത്തി​കൊ​ണ്ട്​ വ​യ​റ്റി​ൽ കു​ത്തു​ക​യും കൈ​പ്പ​ത്തി​യി​ൽ വെ​ട്ടു​ക​യും ചെ​യ്തു. ഹ​രി​ദേ​വി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളെ​യും പ്ര​തി​ക​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു. ഷെ​ഡി​ൽ​കി​ട​ന്ന പി​ക്​-​അ​പ് വാ​നി​ന്‍റെ ഗ്ലാ​സു​ക​ളും ഫ്ലോ​ട്ടും പ്ര​തി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. ഹ​രി​ദേ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ​ കൊ​ട്ടി​യം സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ നി​തി​ൻ ന​ള​ൻ, സ​ലീം​കു​മാ​ർ, സി.​പി.​ഒ സു​ധീ​ർ, വി​പി​ൻ, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptKollam Newsarrest
News Summary - Complaint of trying to kill the youth; The gang is under arrest
Next Story