Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ അപമാനിച്ചെന്ന പരാതി: നടൻ ജയസൂര്യക്കെതിരെ തൊടുപുഴയിൽ എഫ്.ഐ.ആർ
text_fieldsbookmark_border
തൊടുപുഴ: ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ജയസൂര്യ നടിയെ അപമാനിച്ചെന്ന പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ തൊടുപുഴ പൊലീസിന് കൈമാറിയതോടെയാണ് നടപടി.
നടിയുടെ മൊഴി പകർപ്പും തൊടുപുഴ പൊലീസിന് ലഭിച്ചിട്ടുണ്ട്. 2013ൽ തൊടുപുഴയിൽ ജയസൂര്യ നായകനായ ‘പിഗ്മാൻ’ എന്ന സിനിമ ചിത്രീകരിച്ചിരുന്നു. ആ ഷൂട്ടിങ് സെറ്റിൽവെച്ച് ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐ.ജി ജി.പൂങ്കുഴലിക്ക് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്.
കേസ് കൈമാറിയ സാഹചര്യത്തിൽ നടിയുടെ വിശദ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

