വിദ്യാർഥിയുടെ മാർക്ക് തിരുത്തിയതായി പരാതി
text_fieldsആലുവ: എം.ജി സർവകലാശാല ബി.കോം പ്രൈവറ്റ് വിദ്യാർഥിയുടെ ഉത്തരക്കടലാസിൽ മാർക്ക് തിരുത്തിയതായി പരാതി. പാനായിക്കുളം പുഴക്കര വീട്ടിൽ പി.എ. ആമിനയാണ് പരാതിക്കാരി. അവസാന സെമസ്റ്ററിലെ പൊതുപ്രബന്ധം പേപ്പറിലാണ് തിരുത്തൽ നടന്നതായി ആരോപിക്കുന്നത്. ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ ആദ്യം നൽകിയിരുന്ന മാർക്കുകൾ പലതും തിരുത്തിയതായാണ് കാണപ്പെട്ടത്.
അതിനെപ്പറ്റി അന്വേഷിച്ചപ്പോൾ ചീഫാണ് മാർക്ക് തിരുത്തിയതെന്നും അതിനെക്കുറിച്ച് ചോദിക്കാൻപാടില്ലെന്നും പറഞ്ഞത്രെ. പരാതി ഒന്നും ഇല്ല എന്ന് എഴുതി നിർബന്ധിച്ച് ഒപ്പുെവപ്പിക്കുകയും ചെയ്തതായി സർവകലാശാല ഉന്നത അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു. ഈ മാസം 16ന് പരാതി മെയിൽ ചെയ്തെങ്കിലും മറുപടിയൊന്നും ഉണ്ടായിട്ടില്ല.

