Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.​​സി നി​​യ​​മ​​നം:...

വി.​​സി നി​​യ​​മ​​നം: മ​ന്ത്രി ബി​ന്ദു​വി​നെ​തി​രെ ലോ​കാ​യു​ക്ത​യി​ൽ പ​രാ​തി

text_fields
bookmark_border
r bindu
cancel


തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ണ്ണൂ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല വി.​​സി നി​​യ​​മ​​ന​​ത്തി​​ൽ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി ആ​​ർ. ബി​​ന്ദു​​വി​​നെ​​തി​​രെ ലോ​​കാ​​യു​​ക്ത​​യി​​ൽ പ​​രാ​​തി. മ​​ന്ത്രി രേ​​ഖാ​​മൂ​​ലം സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​തം, അ​​ധി​​കാ​​ര ദു​​ർ​​വി​​നി​​യോ​​ഗം, നി​​യ​​മ ലം​​ഘ​​നം, സ​​ത്യ​​പ്ര​​തി​​ജ്ഞ ലം​​ഘ​​നം, ക്ര​​മ​​ക്കേ​​ടു​​ക​​ൾ എ​​ന്നി​​വ ന​​ട​​ത്തി​​യ​​തി​​നാ​​ൽ സ്ഥാ​​ന​​ത്ത് തു​​ട​​രാ​​ൻ അ​​വ​​കാ​​ശ​​മി​​ല്ലെ​​ന്ന പ​​രാ​​തി ലോ​​കാ​​യു​​ക്ത ഫ​​യ​​ലി​​ൽ സ്വീ​​ക​​രി​​ച്ചു.

മ​​ന്ത്രി​​യെ മാ​​റ്റാ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​ക്കും ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്കും ഉ​​ത്ത​​ര​​വ് ന​​ൽ​​ക​​ണ​​മെ​​ന്നും പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നെ​​യും മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും സാ​​ക്ഷി​​യാ​​യി വി​​സ്​​​ത​​രി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് പ​​രാ​​തി​​ക്കാ​​ര‍​‍െൻറ ആ​​വ​​ശ്യം. ക്രി​​സ്​​​മ​​സ് അ​​വ​​ധി ക​​ഴി​​ഞ്ഞ് ജ​​നു​​വ​​രി ആ​​ദ്യ ആ​​ഴ്ച പ​​രാ​​തി​​യി​​ൽ വാ​​ദം കേ​​ൾ​​ക്കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lokayuktaR Bindu
News Summary - Complaint in the lokayukta against Minister Bindu
Next Story