വിവാദങ്ങളിൽ പ്രതികരിക്കാതെ ബിഹാറിലേക്ക് 'തടിയൂരി' ഷാഫി പറമ്പിൽ; രാഹുലിനെ സംരക്ഷിച്ചതിന് എം.പിക്കെതിരെ ഹൈക്കമാന്റിന് പരാതി
text_fieldsഷാഫി പറമ്പിൽ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ പാർട്ടിയിൽ ഷാഫി പറമ്പിൽ എം.പിക്കെതിരെയും പരാതി. രാഹുലിനെതിരായ ആരോപണങ്ങളിൽ ഷാഫി പറമ്പിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദങ്ങളിൽ മാധ്യമങ്ങളെ പോലും ഒഴിവാക്കിയിരിക്കുകയാണ് എം.പി. അതിനിടെ ഡൽഹിയിലെ ഫ്ലാറ്റിനു മുന്നിൽ കാത്തുനിന്ന മാധ്യമപ്പടയെ കാണാശത ഷാഫി ബിഹാറിലേക്ക് പോയതായും റിപ്പോർട്ടുണ്ട്. ബിഹാറിലെ വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനാണ് തിരക്കിട്ട യാത്ര എന്നാണ് വിശദീകരണം.
വിവാദങ്ങളിൽ രാഹുലിനെ സംരക്ഷിച്ച് ഷാഫിയെന്നായിരുന്നു പരാതി. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് ഹൈക്കമാന്റിന് പരാതി നൽകിയത്. പാലക്കാട് നിന്ന് രാജിവെച്ച് വടകരയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷാഫിയാണ് രാഹുലിനെ സ്ഥാനാർഥിയാക്കാൻ നിർദേശിച്ചത്.
രാഹുലിനെ സ്ഥാനാർഥിയാക്കാൻ സമ്മർദം ചെലുത്തിയെന്നും പരാതികളുയർന്നിട്ടും പ്രതികരിച്ചില്ലെന്നുമാണ് ഷാഫിക്കെതിരായ പരാതി.
യുവനടിയുടെ ആരോപണങ്ങളെ തുടർന്ന് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് യുവതിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യൻ പൊലീസിനും ബാലാവകാശ കമീഷനും പരാതി നൽകി. ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് പരാതിയിലുള്ളത്. വിഷയത്തിൽ ബാലാവകാശ കമീഷന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഗർഭഛിദ്രത്തിന് രാഹുൽ യുവതിയെ നിർബന്ധിക്കുന്ന ഓഡിയോ സന്ദേശമടക്കമാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

