Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗജന്യ യാത്ര:...

സൗജന്യ യാത്ര: മുഖ്യമന്ത്രിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരനെതിരെ പരാതി

text_fields
bookmark_border
സൗജന്യ യാത്ര: മുഖ്യമന്ത്രിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരനെതിരെ പരാതി
cancel

കുമളി: മുഖ്യമന്ത്രി വി.ഡി. സതീശനെയും മുസ്‍ലിം ലീഗിനെയും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കാൻ ശ്രമിച്ചതിന് കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരനെതിരെ പരാതി. ടയർ ഇൻസ്പെക്ടറായ ഷാനവാസിനെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ട് മുസ്‍ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി അംഗം ഫാസിൽ അഷറഫ് കുമളി പൊലീസിൽ പരാതി നൽകിയത്.

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്ററിനൊപ്പമാണ് പ്രതി വാട്സ്ആപ് ഗ്രൂപ്പിൽ വിദ്വേഷ പരാമർശം നടത്തിയത്. ‘ഹലോ ആന വ...’ എന്ന് പേരുള്ള പൊതു വാട്സ്ആപ് ഗ്രൂപ്പിലാണ് സ്വന്തം മൊബൈൽ നമ്പറിൽനിന്ന് അധിക്ഷേപ സന്ദേശം അയച്ചതെന്ന് പരാതിയിൽ പറയുന്നു.

മുഖ്യമന്ത്രിയെയും മുസ്‍ലിം ലീഗ് പ്രവർത്തകരെയും കോൺഗ്രസ് അനുഭാവികളെയും അപകീർത്തിപ്പെടുത്തുന്നതും മലപ്പുറം ജില്ലയിലെ ജനങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമായ സന്ദേശമാണ് ഗ്രൂപ്പിലിട്ടത്. ബോധപൂർവം മതപരമായ വിദ്വേഷവും ചേരിതിരിവും സൃഷ്ടിക്കാനും പൊതുസമാധാനം തകർക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueKSRTCFree Travel For WomenVD Satheesan
News Summary - Complaint Filed Against KSRTC Employee for Hate Campaign Against Chief Minister Over Free Travel
Next Story