അധ്യാപിക പുസ്തകം കൊണ്ട് വിദ്യാർഥിനിയുടെ തലക്കടിച്ചതായി പരാതി
text_fieldsപ്രതീകാത്മക ചിത്രം
കിഴക്കേ കല്ലട (കൊല്ലം): ക്ലാസിൽ ഉറങ്ങുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ അധ്യാപിക പുസ്തകം കൊണ്ട് അടിച്ചതായി പരാതി. തലവേദനയും പനിയും അനുഭവപ്പെട്ട പെൺകുട്ടി കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കേ കല്ലട സിവികെഎം സ്കൂളിലാണ് സംഭവം. ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ മുഴുവൻ രാത്രി പരിചരിച്ചതിനെ തുടർന്ന് ഉറക്കക്ഷീണത്തോടെ സ്കൂളിലെത്തിയ വിദ്യാർഥിനി ഉച്ചഭക്ഷണത്തിന് ശേഷം ഡെസ്കിൽ തലവെച്ച് ഉറങ്ങുകയായിരുന്നു. ക്ലാസിലേക്ക് എത്തിയ അധ്യാപിക കുട്ടിയെ ഉണർത്താതെ ഭാരമുള്ള പുസ്തകം മടക്കി തലയ്ക്ക് അടിച്ചുവെന്നാണ് മാതാപിതാക്കളുടെ ആരോപണം.
ശനിയാഴ്ച വരെ സംഭവം വീട്ടുകാർക്ക് അറിയിക്കാതിരുന്ന വിദ്യാർഥിനിക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ ചൂടും തലവേദനയും ശരീരവേദനയും അനുഭവപ്പെട്ടു. ഇതോടെ ഭയന്ന വിദ്യാർഥിനി കുടുംബത്തെ വിവരമറിയിച്ചു. തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് നാലു ദിവസം പൂർണ വിശ്രമം വേണമെന്നും ഛർദ്ദി ഉണ്ടായാൽ ഉടൻ സ്‌കാൻ നടത്തണമെന്നുമാണ് നിർദേശം.കിഴക്കേ കല്ലട പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

