Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഡ്ജ് വിവാദം: തനിക്കെതിരായ പരാതി എ.കെ.ജി സെന്‍ററിൽ നിന്നുള്ളത് -കെ.കെ രമ

text_fields
bookmark_border
kk rema
cancel
camera_altടി.പിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന കെ.കെ രമ

തിരുവനന്തപുരം: സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചതിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് വടകര എം.എൽ.എ കെ.കെ. രമ. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിൽ നിന്നു കൊടുത്ത പരാതിയായിരിക്കാം. പരാതി പരിശോധിച്ച് സ്പീക്കർ തീരുമാനം എടുക്കട്ടെ എന്നും കെ.കെ. രമ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരനെ ഇപ്പോഴും ചിലർ ഭയക്കുന്നതിന്‍റെ സൂചനയാണിത്. സ്പീക്കറുടെ കസേര അടക്കം മറിച്ചിട്ട നിയമസഭയിലെ കൈയ്യാങ്കളി സഭാചട്ടത്തിൽ ഉൾപ്പെട്ടതാണോ എന്ന് രമ ചോദിച്ചു. ഇനിയെത്ര രാഷ്ട്രീയ പോരാട്ടങ്ങൾ സഭക്ക് അകത്തും പുറത്തും കാണാനിരിക്കുന്നുവെന്നും കെ.കെ. രമ മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി.

കെ.കെ. രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ ജെ.ഡി.എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി.പി. പ്രേമകുമാറാണ് സ്പീക്കർക്ക് പരാതി നൽകിയത്. രമയുടെ നടപടി സഭാ പെരുമാറ്റചട്ടത്തിന് എതിരാണെന്നാണ് പരാതിയിൽ പറയുന്നത്. പരാതി പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Complaint against wearing badge in Oath Ceremony is politically motivated - KK Rema
Next Story