യോഗകേന്ദ്രത്തില്‍ യുവതിയെ പീഡിപ്പിച്ച് കോടതിയിൽ കള്ളം പറയിപ്പിച്ചതായി യുവാവിെൻറ ഹരജി
text_fieldsെകാച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗകേന്ദ്രത്തില്‍ യുവതിയെ പീഡനത്തിനിരയാക്കി സമ്മർദംചെലുത്തി തന്നെ വിവാഹം കഴിക്കുന്നില്ലെന്ന് കോടതിയിൽ പറയിപ്പിച്ചതായി ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ യുവാവിെൻറ ഹരജി. മുമ്പ് പരിഗണിച്ച തെൻറ ഹേബിയസ് കോര്‍പസ് ഹരജിയിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ധര്‍മടം സ്വദേശി ഷുഹൈബാണ് ഹൈകോടതിയെ സമീപിച്ചത്. യുവതി ഇപ്പോൾ ഹരജിക്കാരനൊപ്പമാണുള്ളത്.
വിവാഹത്തിന് സ്‌പെഷൽ മാരേജ് ആക്ട് പ്രകാരം അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ജനുവരി ഒന്നിന് പ്രണയിനിയായ അഷിതയെ ആര്‍.എസ്.എസ് ^ ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകർ തട്ടിക്കൊണ്ടു പോയതായി ഹരജിയിൽ പറയുന്നു. എതിര്‍കക്ഷിയായ അനൂപ് കുമാറിെൻറ ഭാര്യ പ്രീതയാണ് പാലില്‍ മയക്കുമരുന്നു കലക്കി നല്‍കിയത്. തുടര്‍ന്ന് നാല് ഗുണ്ടകൾ ചേര്‍ന്ന് യോഗകേന്ദ്രത്തിൽ കൊണ്ടുപോയി. വായില്‍ തുണി തിരുകിയും ഉച്ചത്തില്‍ പാട്ടുവെച്ചും ക്രൂരമായി മർദിച്ചു. മനോജ് ഗുരുജി, ചിത്ര, ലക്ഷ്മി, സ്മിത, സുജിത്ത്, മുരളി, അക്ഷയ്, ശ്രീജേഷ് എന്നിവരാണ് മർദിച്ചത്. മാനസിക രോഗിയാക്കാന്‍ ഭക്ഷണത്തില്‍ മരുന്നുകള്‍ നല്‍കിയെന്നും ഹരജിയിൽ പറയുന്നു. ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച ഹൈകോടതി ഫെബ്രുവരി 23ന് അഷിതയെ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എന്നാൽ, ഷുഹൈബിന് ഒപ്പം പോവാന്‍ തീരുമാനിച്ചാല്‍ രണ്ടുപേരെയും കോടതിയിലിട്ട് കൊല്ലുമെന്ന് മനോജ് ഗുരുജി അഷിതയെ ഭീഷണിപ്പെടുത്തി. സ്വന്തം ഇഷ്ടത്തിനാണ് വീട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതെന്നും പഠനം തുടരാന്‍ ആഗ്രഹിക്കുന്നതായും പറയണമെന്ന് ഭീഷണിപ്പെടുത്തി.
കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് ബന്ധുക്കളും യോഗസെൻററിലെ ശ്രീജേഷും ഉണ്ടായിരുന്നു. പുറത്ത് മാരകായുധങ്ങളുമായി 20 ഗുണ്ടകളും ഉണ്ടായിരുന്നു. അതിനാലാണ് തനിക്കൊപ്പം പോവില്ലെന്ന് അഷിത കോടതിയില്‍ പറഞ്ഞത്. വീട്ടിലേക്കുപോയ ശേഷം മാര്‍ച്ച് 23ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത ദിവസം വീണ്ടും യോഗകേന്ദ്രത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും മയക്കുമരുന്നു നല്‍കുകയും ചെയ്തു. ഷുഹൈബിനെ മറക്കില്ലെന്ന് പറഞ്ഞപ്പോള്‍ അമൃത ആശുപത്രിയിലെ മനഃശാസ്ത്രജ്ഞന്‍ ദിനേശിനെക്കൊണ്ട് ചികിത്സിപ്പിച്ചു. ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. സെപ്റ്റംബര്‍ 10ന് അവിടെനിന്ന് സാഹസികമായി രക്ഷപ്പെട്ട് ഒക്ടോബര്‍ 10ന് തനിക്കൊപ്പം ചേര്‍ന്നു. ഹേബിയസ് കോര്‍പസ് ഹരജിയിലെ വിധി റദ്ദാക്കണമെന്നും പീഡനം നടത്തിയ യോഗകേന്ദ്രത്തിെനതിരെ നടപടി വേണമെന്നും ഹരജിയിൽ പറയുന്നു. യോഗകേന്ദ്രത്തിൽ പീഡനമേൽക്കേണ്ടിവന്ന ശ്വേതയുടെ കേസിൽ യോഗകേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ തന്നെ ജിഹാദിയായി ചിത്രീകരിച്ചിരിക്കുകയാണെന്നും മുസ്ലിമായതുകൊണ്ടാണ് ഇതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
