Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ ഡോക്ടർ...

വ്യാജ ഡോക്ടർ സോ​ഫി​മോ​ൾ​ക്കെ​തി​രായ പരാതി അന്വേഷിച്ചില്ലെന്ന്​

text_fields
bookmark_border
sofi mol fake doctor
cancel
camera_alt

സോ​ഫി മോ​ൾ

ത​ല​ശ്ശേ​രി: ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്​​റ്റി​ലാ​യ വ്യാ​ജ ഡോ​ക്ട​ർ പെ​രി​ങ്ങ​മ​ല ഹി​സാ​ന മ​ൻ​സി​ലി​ൽ സോ​ഫി​മോ​ൾ​ക്കെ​തി​രെ (43) നേ​ര​ത്തേ പ​രാ​തി ഉ​യ​ർ​ന്നി​ട്ടും പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന്​ ആ​ക്ഷേ​പം.

ത​ല​ശ്ശേ​രി കീ​ർ​ത്തി ഹോ​സ്​​പി​റ്റ​ലി​ൽ കു​റ​ച്ചു​നാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​വ​രു​ടെ യോ​ഗ്യ​ത​യി​ൽ സം​ശ​യം തോ​ന്നി​യ​പ്പോ​ൾ സേ​വ​നം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ, പൊ​ലീ​സ്​ കാ​ര്യ​മാ​യെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​ടു​വി​ൽ പാ​ലോ​ട് പൊ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് വ്യാ​ജ ഡോ​ക്ട​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റി​ലാ​യ​ത്.

ത​ല​ശ്ശേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​വ​രു​ടെ ചി​കി​ത്സ​ക്ക് വി​ധേ​യ​രാ​യ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ 'ഡോ​ക്ട​ർ' അ​റ​സ്​​റ്റി​ലാ​യെ​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞ​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ്. സോ​ഫി​യ റാ​വു​ത്ത​ർ എ​ന്ന പേ​രി​ലും വൈ​ദ്യ ഫി​യ റാ​വു​ത്ത​ർ എ​ന്ന ഫേ​സ്​​ബു​ക്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യു​മാ​ണ് ഇ​വ​ർ ചി​കി​ത്സ​ക്കാ​യി ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

Show Full Article
TAGS:fake doctor Sofi Mol thalassery 
News Summary - complaint against the fake doctor Sofi Mol was not investigated
Next Story