Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാനില്ലെന്നു പൊലീസ് കോടതിയിൽ പറയുന്ന സരിത ദിവസേന പത്രസമ്മേളനം നടത്തുന്നു; ഇത് ഒത്തു കളിയാണെന്നാരോപിച്ച് ഡി.ജി.പിക്ക് പരാതി

text_fields
bookmark_border
saritha s nair
cancel
Listen to this Article

ആലപ്പുഴ: സോളാർ കേസ് പ്രതി സരിത നായർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. സരിതയും പൊലീസും തമ്മിൽ ഒത്തുകളിക്കുന്നുവെന്നാരോപിച്ചാണ് അമ്പലപ്പുഴ സ്വദേശി നാരായണൻ നമ്പൂതിരി പരാതി നൽകിയിരിക്കുന്നത്. 13ലേറെ കേസുകളിൽ അറസ്റ്റ് വാറന്റുള്ള ആളാണ് സരിത.

എന്നാൽ അവർ ദിവസേനയെന്നോണം പത്രസമ്മേളനം നടത്തുകയും പൊലീസ് സ്റ്റേഷനുകളിലെത്തി പരാതി നൽകുകയും ചെയ്യുന്നുണ്ട്. ഇവരെ പൊലീസ് മനഃപൂർവം കോടതിയിൽ ഹാജരാക്കാതിരിക്കുകയാണ്.

സരിതയെ കാണാനില്ലെന്നാണ് പൊലീസ് കോടതിയെ അറിയിക്കുന്നത്. താൻ ഉൾപ്പെടെയുള്ളവർ നൽകിയ കേസിൽ ഹാജരാകാത്ത സരിതയെ കാണാനില്ലെന്നാണ് പൊലീസ് കോടതിയിൽ മറുപടി നൽകുന്നത്. എത്രയും വേഗം സരിതയെ അറസ്റ്റ് ചെയ്ത് വാറന്റുള്ള കേസുകളിൽ കോടതിയിൽ ഹാജരാക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - complaint against saritha s nair
Next Story