Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആരോപണങ്ങള്‍ ഇസ്‍ലാം മതവിശ്വാസികളില്‍ വേദന സൃഷ്ടിച്ചു’; പി.വി. അന്‍വറിനെതിരെ തൃശൂരില്‍ പരാതി

text_fields
bookmark_border
pv anvar 89786876
cancel

തൃശൂര്‍: സമൂഹത്തില്‍ മതസ്പർധ വളര്‍ത്തുന്ന രീതിയില്‍ വ്യാപകമായി പ്രചാരണം നടത്തുന്നതായി ആരോപിച്ച് പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ തൃശൂരില്‍ പരാതി. ഇടതുപക്ഷ പ്രവര്‍ത്തകൻ കെ. കേശവദാസാണ് തൃശൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കിയത്.

ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിച്ച് സത്യപ്രതിജ്ഞലംഘനം ഉള്‍പ്പെടെ നടത്തി മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മതവിദ്വേഷം പരത്തുന്നതായും പരാതിയിൽ പറയുന്നു.

അന്‍വറിന്റെ ആരോപണങ്ങള്‍ സാധാരണക്കാരായ ഇസ്‍ലാം മതവിശ്വാസികളില്‍ വേദന സൃഷ്ടിച്ചു. മതേതര സംവിധാനം തകര്‍ക്കുന്നതിനും ആരോപണങ്ങൾ ഇടയാക്കി. അതിനാല്‍ അന്‍വറിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint against P.V. Anvar in Thrissur
Next Story