‘പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി 13 ദിവസം പൂഴ്ത്തിവെച്ചു’; ലൈംഗിക പീഡനക്കേസിൽ മുഖ്യമന്ത്രിക്ക് ഇരട്ടനീതിയെന്ന് വി.ഡി. സതീശൻ
text_fieldsപറവൂർ: സി.പി.എം മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡനക്കേസിൽ മുഖ്യമന്ത്രിക്ക് ഇരട്ടനീതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാതി 13 ദിവസം പൂഴ്ത്തിവെച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കോൺഗ്രസ് എം.എൽ.എക്കെതിരെ ഒരു പരാതി വന്നപ്പോൾ മുഖ്യമന്ത്രി അപ്പോൾ തന്നെ പൊലീസിന് കൈമാറി. അക്കാര്യത്തിൽ യു.ഡി.എഫിന് പരാതിയില്ല. അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ യുവതിയുടെ പരാതി മുഖ്യമന്ത്രിക്ക് കിട്ടിയത് നവംബർ 27നാണ്. എന്നാൽ, പൊലീസിന് കൈമാറിയത് ഡിസംബർ രണ്ടിന്. പരാതിയിൽ കേസെടുത്തത് ഡിസംബർ എട്ടിന് മാത്രം. 13 ദിവസമാണ് പരാതി വൈകിപ്പിച്ചത്. ഇതിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ് നയമാണുള്ളതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കോൺഗ്രസിൽ മുഴുവൻ സ്ത്രീലമ്പടന്മാരാണെന്ന് മുഖ്യമന്ത്രി പറയുന്നു. മന്ത്രിസഭയിൽ എത്ര പേരാണ് ലൈംഗിക അപവാദ കേസുകളിൽ ഉൾപ്പെട്ടവർ. മുഖ്യമന്ത്രിയുടെ ഓഫിസിലും മന്ത്രിസഭയിലും എൽ.ഡി.എഫ് എം.എൽ.എമാരുടെ കൂട്ടത്തിലും ലൈംഗിക അപവാദ കേസിൽപ്പെട്ടവർ എത്ര പേരുണ്ടെന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

