എ.എൻ. ശംസീർ എം.എൽ.എക്ക് എതിരെ പരാതി
text_fieldsമലപ്പുറം: എ.എൻ. ശംസീർ എം.എൽ.എക്കെതിരെ മലപ്പുറം എസ്.പിക്ക് യൂത്ത് കോൺഗ്രസ് പരാതി. ജൂലൈ 23ന് മലപ്പുറം ടൗൺ ഹാളിൽ നടന്ന കൺവെൻഷനിൽ എ.എൻ. ശംസീർ നടൻ ദിലീപ് പ്രതിയായ കേസിനെ പ്രതിപാദിച്ച് സംസാരിക്കവേ ഇരയുടെ പേര് വെളിപ്പെടുത്തുകയും നടിയെ അപകീർത്തിപ്പെടുത്തുകയും പണം ലഭിച്ചാൽ കേസ് ഒത്തുതീർപ്പാക്കാൻ നടി തയാറാകുമെന്നും പ്രസംഗിച്ചെന്നാണ് പരാതി.
െഎ.പി.സി 228 എ പ്രകാരം കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലിമെൻറ് കമ്മിറ്റി പ്രസിഡൻറ് റിയാസ് മുക്കോളിയാണ് എസ്.പിക്ക് പരാതി നൽകിയത്. പ്രസംഗത്തിെൻറ വീഡിയോ സീഡിയും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
