കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ദുരുപയോഗം ചെയ്തെന്ന് മോന്‍സിനെതിരെ പരാതി
text_fieldsകോട്ടയം: പി.ജെ. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം ജില്ല പൊലീസ് മേധാവിക്ക് പരാതി നല്കി.
ഈ മാസം 27ന് മോന്‍സ് ജോസഫിെൻറ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയിലാണ് 'കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗം' എന്ന് ഉപയോഗിച്ച് പ്രചാരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് കമീഷന് കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി നേതൃത്വം നല്കുന്ന വിഭാഗത്തിന് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു.
അതിനെതിരെ ജോസഫ് വിഭാഗം ഹൈകോടതി സിംഗിള്‍ ബെഞ്ചിലും ഡിവിഷന് ബെഞ്ചിലും അപ്പീല്‍ നല്‍കിയെങ്കിലും രണ്ടിടത്തും തള്ളി. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ കരുതിക്കൂട്ടിയാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്തിട്ടുള്ളതെന്നും മോന്‍സ് ജോസഫിനെ പ്രതിയാക്കി നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

