Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ടി. ജലീലിനെതിരെ...

കെ.ടി. ജലീലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ പരാതി

text_fields
bookmark_border
കെ.ടി. ജലീലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ പരാതി
cancel

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൻെറ സഹായം സ്വീകരിച്ചതിന്​ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ പരാതി. യൂത്ത്​ കോൺഗ്രസ്​ നേതാവ്​ സിദ്ധീഖ്​ പന്താവൂരാണ്​ പരാതി നൽകിയത്​. 

മന്ത്രിയെ പ്രോസിക്യൂട്ട്​ ചെയ്യാൻ അനുമതി നൽകണമെന്ന്​ പരാതിയിൽ ആവശ്യപ്പെട്ടു. യു.എ.ഇ കോൺസുലേറ്റിൻെറ കിറ്റ്​ വിതരണം ചെയ്യാൻ മന്ത്രി സ്വപ്​ന സുരേഷുമായും കോൺസുലേറ്റുമായും നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇത്​ വാർത്തയായപ്പോൾ ഫോൺ കോളിൻെറ വിശദാംശങ്ങൾ മന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. 

വിദേശരാജ്യത്തിൻെറ സഹായം സ്വീകരിക്കാൻ സംസ്​ഥാന മന്ത്രി നേരിട്ട്​ ഇടപെട്ടത്​ പ്രോ​ട്ടോകോൾ ലംഘനമാണെന്നാണ്​ യൂത്ത്​ കോൺഗ്രസിൻെറ ആരോപണം. 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം ഇത്​ കുറ്റകരമാണെന്നും​ ഇവർ ചൂണ്ടിക്കാട്ടുന്നു. മൂന്ന്​ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം തടവും പിഴയും അല്ലെങ്കിൽ സമാന ശിക്ഷയും ലഭിക്കുന്നതാണ്​ ഇതെന്ന്​ സിദ്ധീഖ്​ പന്താവൂർ പറഞ്ഞു. കേന്ദ്ര അനുമതി ലഭിക്കുന്ന മുറക്ക്​ കോടതിയെ സമീപിക്കാനാണ്​ സംഘടനയുടെ തീരുമാനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE consulateKerala News
News Summary - complaint against kt jaleel
Next Story