Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർമ ന്യൂസ്...

കർമ ന്യൂസ് അവതാരകനെതിരെ പരാതി; മതവിദ്വേഷം പ്രചരിപ്പിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു

text_fields
bookmark_border
police
cancel
Listen to this Article

ആലുവ: മതവിദ്വേഷം പ്രചരിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനെതിരേ കർമ ന്യൂസ് അവതാരകൻ സിജോ രാജനും യൂട്യൂബ് ചാനലിനുമെതിരെ പൊലീസിൽ പരാതി. ആലുവ തുരുത്ത് ഞെട്ടണയിൽ വീട്ടിൽ എൻ.കെ. നൗഷാദാണ് ആലുവ എസ്.പിക്ക് പരാതി നൽകിയത്.

കർമ ന്യൂസ് എന്ന ഓൺലൈൻ ചാനലും അവതാരകനും നിരന്തരം പരമത വിദ്വേഷം ജനിപ്പിക്കുന്നതായാണ്​ ആരോപണം. മുസ്​ലിം സമുദായത്തെ ഭീകരരായി താറടിച്ച് കാണിച്ച്​ വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ്‌.

അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വർഗീയ വിദ്വേഷം വമിച്ചും സ്ത്രീത്വത്തെ അപമാനിച്ചും സംസാരിച്ച ദുർഗാദാസിനെയും സിജോ പിന്തുണച്ച് സംസാരിക്കുന്നതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police complaint
News Summary - Complaint against Karma news anchor
Next Story