എടവണ്ണ: എടവണ്ണ പാവണ്ണ സ്വേദശിനിയായ യുവതിയുടെ മരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്ന് പരാതിയുമായി സഹോദരൻ.
പാവണ്ണ സ്വദേശിനിയായ കല്ലിൽ ഷെമീമയെ (26) ചൊവ്വാഴ്ച വൈകീട്ടാണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്. മരണത്തിനിടയാക്കിയത് ഭർത്താവിെൻറയും കുടുംബത്തിെൻറയും പീഡനമാെണന്ന് ചൂണ്ടിക്കാട്ടി സഹോദരൻ മുഹമ്മദ് മുസ്തഫ അരീക്കോട് പൊലീസിൽ പരാതി നൽകി.
സഹോദരിയെ ഭർത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഈ വിവരം മാതാവിനെ പല തവണ വിളിച്ച് അറിയിച്ചിട്ടുണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു.