Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീകളെ...

സ്ത്രീകളെ അധിക്ഷേപിച്ചു; എക്‌സ് മുസ്‌ലിം ആരിഫ് ഹുസൈനെതിരെ പൊലീസിൽ പരാതി

text_fields
bookmark_border
സ്ത്രീകളെ അധിക്ഷേപിച്ചു; എക്‌സ് മുസ്‌ലിം ആരിഫ് ഹുസൈനെതിരെ പൊലീസിൽ പരാതി
cancel

കോഴിക്കോട്: സ്ത്രീകളെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ എക്‌സ് മുസ്‌ലിം നേതാവ് ആരിഫ് ഹുസൈനെതിരെ പൊലീസ് അന്വേഷണത്തിന് നീക്കം. പ്രഭാഷകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ അബ്ദുല്ല ബാസിൽ ആണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഔദ്യോഗികമായി പരാതി നൽകിയത്.

ഫേസ്ബുക്കിലൂടെ മുസ്‌ലിം സ്ത്രീകളെയും തന്റെ മാതാവിനെയും സഹോദരിയെയും ആരിഫ് ഹുസൈൻ ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പരാതി ഗൗരവത്തോടെ പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ഡി.ജി.പിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി അബ്ദുല്ല ബാസിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ലൈംഗിക അധിക്ഷേപങ്ങളെ പരസ്യമായി ന്യായീകരിക്കുന്ന വ്യക്തികൾക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നത് ആലോചിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോസ്റ്റിന്റെ പൂർണരൂപം

എന്റെ വീട്ടിലെ സ്ത്രീകളെയടക്കം അസഭ്യം പറഞ്ഞുകൊണ്ടുള്ള എക്സ് മുസ്ലിം സാമൂഹ്യദ്രോഹിക്കെതിരായ പരാതിയിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യന്ത്രിയുടെ ഓഫീസിൽ നിന്നും നിന്നും ഡിജിപിയിൽ നിന്നും ഇ-മെയിൽ വഴി ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇനി എന്ത് നടപടിയെടുക്കണം എന്ന് അവർ തീരുമാനിക്കട്ടെ.. ലൈംഗിക അധിക്ഷേപം ന്യായീകരിക്കുന്നവർക്കെതിരെയുള്ള നിയമനടപടികളും ആലോചനയിലുണ്ട്.

ഈ സാമൂഹ്യ ദ്രോഹിയുടെ ഇത്തരം വൃത്തികേടുകൾക്കെതിരെ, എന്നോട് ആശയപരമായി വിയോജിപ്പുള്ളവരും വ്യത്യസ്ത മതത്തിൽ പെട്ടവരും, കുറച്ചെങ്കിലും നിരീശ്വരവാദികളും പ്രതികരിച്ചു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. എക്സ് മുസ്ലിംകളും സംഘികളും മാത്രമാണ് ഇത്രമേൽ വലിയ സാമൂഹ്യദുരന്തങ്ങളെ നെഞ്ചേറ്റുന്നത് എന്നാണ് മനസിലാവുന്നത്.

എന്തുകൊണ്ടാണ് ഇയാളിങ്ങനെയൊക്കെ എഴുതുന്നത് എന്നതാണ് പലരും പങ്കുവെച്ച ഒരു സംശയം. നിരന്തരം തട്ടിപ്പും നുണകളും പറഞ്ഞ് മണ്ടന്മാരായ അണികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഇയാളുടെ പല തട്ടിപ്പുകളും പുറത്തു കൊണ്ടുവന്നതിന്റെ ദേഷ്യം കുറേകാലമായി ഇയാൾക്ക് ഞങ്ങളോടുണ്ട്. ഏറ്റവുമവസാനം ലണ്ടനിൽ പോയി നിന്ദ്യനായി ഓടേണ്ടി വന്നപ്പോൾ അതിന്റെ മലയാളം പരിഭാഷ മണിക്കൂറുകൾ കൊണ്ടാണ് ഞങ്ങൾ പുറത്തിറക്കിയത്. പല ഐഡികളിലൂടെ ആ പരിഭാഷാ വീഡിയോ ലക്ഷക്കണക്കിന് പേരിലേക്കാണ് എത്തിയത്. ഞങ്ങൾ വിളിക്കുന്ന സംവാദങ്ങളിൽ നിന്ന് ഒളിച്ചോടി നടക്കുന്ന ഇയാളെ ലണ്ടനിൽ വെച്ചെങ്കിലും കൈകാര്യം ചെയ്തത് മലയാളികളെ മൊത്തം അറിയിച്ചതിന്റെ ദേഷ്യം ചില്ലറയൊന്നുമായിരിക്കില്ലല്ലോ..!

ഇതുകൂടാതെ ഇയാൾ ലൈവിൽ ചാറ്റ് ജിപിടിയോട് ചോദിച്ച് നാറുന്നതിന്റെയും , ലൈവ് ചർച്ചകളിൽ നുണ പറഞ്ഞു പിടിക്കപ്പെടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ മണിക്കൂറുകൾ കൊണ്ട് ആളുകളിലേക്ക് എത്തിച്ചത് unmasking anomalies ടീമാണ്. ഞങ്ങൾ ഇയാളെ നേരിട്ട് കൈകാര്യം ചെയ്തു തുടങ്ങിയിട്ട് രണ്ട് വർഷമേ ആകുന്നുള്ളൂ.. അതുവരെ വിവരമില്ലാത്ത അണികൾക്ക് ഇയാൾ ഇസ്‌ലാം കലക്കിക്കുടിച്ച എന്തോ പണ്ഡിതനായിരുന്നു. ഇപ്പോൾ ഇയാളുടെ ഫാൻസിനു പോലും ഖുർആനും നൂറ്റാണ്ടുകൾക്ക് ശേഷമെഴുതിയ ഫിഖ്ഹി പുസ്തകവും തിരിച്ചറിയാത്ത മണ്ടനാണ് എന്ന ബോധ്യമുണ്ട്. ആ കാര്യങ്ങൾ പുറത്തു കൊണ്ടുവന്നതിലുള്ള പക ചെറുതായിരിക്കില്ലല്ലോ..!

ഈ ഫ്രസ്‌ട്രേഷൻ മുഴുവൻ തലയിൽ കൊണ്ട് നടക്കുന്ന ഇയാൾ അത് തീർത്തത് എന്റെ വീട്ടിലുള്ള സ്ത്രീകളെ അശ്ലീലം പറഞ്ഞതാണെന്ന് മാത്രം. Frustration - Aggression Theory പ്രകാരം ഒരു പോയിന്റിൽ നിന്ന് ഫ്രസ്ട്രേഷൻ ഉണ്ടായി , അത് അവിടെ തീർക്കാൻ പറ്റിയില്ലെങ്കിൽ മനുഷ്യർ അത് മറ്റ് വല്ല സ്ഥലങ്ങളിലും തീർക്കുമെന്ന് വായിച്ചിട്ടുണ്ട്. അതാണിവിടെ സംഭവിച്ചത്. സംവാദത്തിൽ തോറ്റതിന് സ്ത്രീകളോട്!

എക്സ് മുസ്ലിം സാമൂഹ്യദ്രോഹികൾ ഈ വൃത്തികേടിനു പറയുന്ന ന്യായം; ഇൻസെസ്റ്റിനെ പറ്റി നിരീശ്വരവാദി വേദിയിൽ പറഞ്ഞത് ഞങ്ങൾ എടുത്തിട്ടത് കൊണ്ടല്ലേ ഇയാൾ സ്ത്രീകൾക്കെതിരെ ഈ വൃത്തികേട് പറഞ്ഞത് എന്നാണ്. അമ്മയുമായും പെങ്ങളുമായും പരസ്പര സമ്മതമുണ്ടെങ്കിൽ ലൈംഗിക ബന്ധമാവാം എന്ന് പ്രസംഗിച്ചത് എസ്സൻസിന്റെ സംസ്ഥാന സമ്മേളനത്തിലാണ്.

ആ വീഡിയോ പുറത്തിടുക മാത്രമാണ് ഞങ്ങൾ ചെയ്തത്. അതൊരിക്കലും ആരെയെങ്കിലും ആക്ഷേപിക്കാനോ ഏതെങ്കിലും സ്ത്രീകളെ ലൈംഗികമായി പരാമർശിച്ചു കൊണ്ടോ ആയിരുന്നില്ല. യുക്തിവാദി ധാർമികതയുടെ വലിയൊരു പ്രശ്നം ചൂണ്ടിക്കാണിക്കുന്ന ആശയ വിമർശനമായിരുന്നു അത്. അത് പറയുമ്പോൾ പോലും നമ്മുടെ നാട്ടിലെ നിരീശ്വരവാദികൾ ഭൂരിഭാഗവും ഇത് ചെയ്യുന്നവരല്ലെന്നും; പക്ഷെ തെറ്റാണെന്ന് പറയാനുള്ള മാനദണ്ഡം അവർക്കില്ല എന്നതാണ് ഞങ്ങൾ ഉന്നയിക്കുന്ന പ്രശ്നമെന്നും നമ്മൾ വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് സാമൂഹ്യദ്രോഹി ലണ്ടനിൽ പെട്ടത്. ഖുർആനിൽ ഇല്ലാത്ത ആയത്ത് ഉണ്ടെന്ന് പറഞ്ഞു പെട്ട ഇയാൾ അതിനെ ന്യായീകരിക്കാൻ "ഖുർആനിൽ അങ്ങനെയൊന്ന് ഇല്ല , പക്ഷെ അത് കൊണ്ടാണോ മുസ്ലിംകൾ ഇൻസെസ്റ്റ് ചെയ്യാത്തത്?" എന്ന മണ്ടൻ ചോദ്യവുമായി വന്നു. അപ്പോഴാണ് ഇയാൾ തന്നെ ലണ്ടനിൽ വെച്ച് "ഇൻസെസ്റ്റ് ചെയ്താൽ ജനിതക രോഗമുണ്ടാകുന്നത് കൊണ്ടാണ് അത് തെറ്റായത്" എന്ന് പറഞ്ഞത് ഞങ്ങളെടുത്ത് പുറത്തിട്ടത്.

അപ്പോൾ ഇയാളുടെ തന്നെ യുക്തിയിൽ ജനിതക രോഗമുണ്ടാകില്ലെങ്കിൽ ഇന്സെസ്റ്റ് ചെയ്യാമെന്നായി!! മാത്രമല്ല , കുട്ടികളെ ഉണ്ടാക്കാനല്ലാതെ ആസ്വാദനത്തിന് വേണ്ടി മാത്രമായി ഇന്സെസ്റ്റ് ചെയ്യാമെന്ന എസൻസ് പ്രഭാഷകന്റെ വിശദീകരണവും കരണത്തടിയായി!!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediaWomen AbuseEx-Muslim OrganizationArif Hussain
News Summary - Complaint Against Arif Hussain Over Women's Abuse
Next Story