Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

വാരിയന്‍കുന്നത്തിനെതിരെ പരാമര്‍ശം: അബ്​ദുല്ലക്കുട്ടിക്കെതിരെ പരാതി

text_fields
bookmark_border
AP Abdullakutty
cancel

മാനന്തവാടി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവായി ഉപമിച്ച ബി.ജെ.പി നേതാവ് എ.പി. അബ്​ദുല്ലക്കുട്ടിക്കെതിരെ പരാതി. ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ വയനാട് ജില്ല പ്രസിഡൻറ്​ സി.പി. മുഹമ്മദാലിയാണ് മാനന്തവാടി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

മലബാര്‍-സ്വാതന്ത്യ സമര പോരാട്ടങ്ങളുടെ നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അപമാനിക്കുന്നതിലൂടെ മതസ്​പര്‍ധയുണ്ടാക്കിയതായും ചക്കിപ്പറമ്പന്‍ കുടുംബപരമ്പരയെ അപമാനിച്ചതായും മുഹമ്മദാലി ചൂണ്ടിക്കാട്ടി.

അഭിഭാഷകരുമായി ആലോചിച്ച് കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AP abdullakutty
News Summary - complaint against AP abdullakutty
Next Story