Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോ​ണി​ൽ വി​ളി​ച്ച...

ഫോ​ണി​ൽ വി​ളി​ച്ച വി​ദ്യാ​ർ​ഥി​യോ​ട് ക​യ​ർ​ത്ത മു​കേ​ഷിനെതിരെ പരാതി

text_fields
bookmark_border
mukesh
cancel

കൊ​ല്ലം: ഫോ​ണി​ൽ വി​ളി​ച്ച വി​ദ്യാ​ർ​ഥി​യോ​ട് ക​യ​ർ​ത്ത് സം​സാ​രിച്ച ന​ട​നും എം.​എ​ൽ.​എ​യു​മാ​യ മു​കേ​ഷിനെതിരെ പരാതി. എം.എസ്.എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ആണ് ബാലാവകാശ കമീഷന് പരാതി നൽകിയത്. സഹായം അഭ്യർഥിച്ച വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി​യോ​ടാ​ണ് കൊല്ലം എം.​എ​ൽ.​എ മുകേഷ് ക​യ​ർ​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഓ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. 'ഹ​ലോ സ​ർ, ഞാ​ൻ പാ​ല​ക്കാ​ട്ടു​നി​ന്നാ​ണെ'​ന്ന് പ​റ​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി വി​ളി​ച്ച​ത്. 'ആ​റു പ്രാ​വ​ശ്യ​മൊ​ക്കെ വി​ളി​ക്കു​ക​യെ​ന്നു​പ​റ​ഞ്ഞാ​ൽ, മീ​റ്റി​ങ്ങി​ൽ ഇ​രി​ക്കു​ക​യ​ല്ലേ എ​ന്ന്​ പ്ര​തി​ക​രി​ച്ചാ​ണ് മു​കേ​ഷ് തു​ട​ങ്ങി​യ​ത്. പാ​ല​ക്കാ​ട് എം.​എ​ൽ.​എ എ​ന്ന​യാ​ൾ ജീ​വ​നോ​ടെ​യി​ല്ലേ, എ​ന്ത് അ​ത്യാ​വ​ശ്യ​കാ​ര്യ​മാ​യാ​ലും അ​വി​ടെ പ​റ​ഞ്ഞാ​ൽ മ​തി​യ​ല്ലോ. എ​ന്തി​നാ​ണ് ത​ന്നെ വി​ളി​ച്ച​ത്​ -മു​കേ​ഷ് ചോ​ദി​ക്കു​ന്നു.

സാ​റിന്‍റെ ന​മ്പ​ർ കൂ​ട്ടു​കാ​ര​ൻ ത​ന്ന​താ​ണെ​ന്നു ​പ​റ​ഞ്ഞ​പ്പോ​ൾ 'അ​വന്‍റെ ചെ​വി​ക്കു​റ്റി നോ​ക്കി​യ​ടി​ക്ക​ണം'. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​മാ​ണ് വീ​ടെ​ന്ന് കു​ട്ടി പ​റ​ഞ്ഞ​പ്പോ​ൾ 'അ​വി​ട​ത്തെ എം.​എ​ൽ.​എ​യെ ക​ണ്ടു​പി​ടി​ക്ക്, മേ​ലാ​ൽ ത​ന്നെ വി​ളി​ക്ക​രു​തെ​ന്ന്' പ​റ​ഞ്ഞാ​ണ് മു​കേ​ഷ് ഫോ​ൺ ക​ട്ട് ചെ​യ്ത​ത്.

അതേസമയം, ഓ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ത​നി​ക്കെ​തി​രെ​യു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ഫോ​ൺ​വി​ളി​ക്കു ​പി​ന്നി​ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​കേ​ഷ് രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​നു​ ശേ​ഷം ത​ന്നെ പ്ര​കോ​പി​പ്പി​ക്കാ​ൻ ആ​സൂ​ത്രി​ത​മാ​യ ഇ​ത്ത​രം വി​ളി​ക​ൾ വ​രു​ന്നു​ണ്ട്. എ​ന്നെ വി​ളി​ച്ച​യാ​ൾ നി​ഷ്ക​ള​ങ്ക​നാ​ണെ​ങ്കി​ൽ എ​ന്തി​ന് റെ​ക്കോ‌​ഡ് ചെ​യ്തു.

സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണെ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ചൂ​ര​ൽ ​വെ​ച്ച് അ​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ര​ക്ഷാ​ക​ർ​ത്താ​വിന്‍റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ്. ഫോ​ൺ സം​ഭാ​ഷ​ണം പ്ര​ച​രി​പ്പി​ച്ച​തി​നു​ പി​ന്നി​ലു​ള്ള​വ​രെ പു​റ​ത്തു​ കൊ​ണ്ടു​വ​രാ​ൻ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കു​മെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Mukeshhate statement
News Summary - Complaint against Actor Mukesh in hate statement to student
Next Story