Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനവാസ മേഖലയിൽ...

ജനവാസ മേഖലയിൽ പാമ്പുകളെ തുറന്നുവിടുന്നതായി പരാതി; വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
ജനവാസ മേഖലയിൽ പാമ്പുകളെ തുറന്നുവിടുന്നതായി പരാതി; വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
cancel

തൃശൂര്‍: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ജനങ്ങളിൽ ആശങ്കക്കിടയാക്കുന്നതിനിടെ തൃശൂരിലെ കുതിരാനില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് വനംവകുപ്പ് ഉദ്യോഹസ്ഥർ പാമ്പുകളെ തുറന്നുവിടുന്നതായി പരാതി. ഇന്നലെ പാമ്പുകളെ തുറന്നുവിടാന്‍ എത്തിയ വനംവകുപ്പിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞു.

ഇതിന്‍റെ വീഡിയോ പുറത്തുവന്നു. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ പാമ്പുകളെയാണ് കുതിരാന്‍ ക്ഷേത്ര പരിസരത്ത് തുറന്നുവിടുന്നത്. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്.

വനാതിര്‍ത്തി പങ്കിടുന്ന പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ പാമ്പുകളെ തുറന്നുവിടുന്നതായും പരാതിയുണ്ട്. വനംവകുപ്പ് തുറന്നുവിടുന്ന മൂര്‍ഖന്‍, രാജവെമ്പാല തുടങ്ങിയ പാമ്പുകള്‍ തങ്ങളുടെ വീടുകളിലും പറമ്പുകളിലും കയറിവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം പ്രദേശത്ത് ശൗചാലയത്തില്‍ വെച്ച് രണ്ടര വയസുകാരന് കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalSnakeSnakebiteKerala Newshealthnews
News Summary - Complaint about snakes being released in residential areas; Locals stop forest department officials
Next Story