Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സജി ചെറിയാന്റെ ഭരണഘടന നിന്ദ: പ്രസംഗം വീണ്ടെടുക്കാൻ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ

text_fields
bookmark_border
saji cherian
cancel
Listen to this Article

തിരുവല്ല: സജി ചെറിയാൻ എം.എൽ.എ നടത്തിയ വിവാദ പ്രസംഗം സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്യപ്പെട്ടത് വീണ്ടെടുക്കാൻ നടപടി ആവശ്യപ്പെട്ട് കോടതിയെ അടക്കം സമീപിക്കുമെന്ന് പരാതിക്കാരനും യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ. സജി ചെറിയാനെതിരെ നൽകിയ പരാതിയിൽ ചൊവ്വാഴ്ച വൈകിട്ട് തിരുവല്ല ഡി വൈ എസ് പി ഓഫീസിലെത്തി മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഭിലാഷ്.

സജി ചെറിയാനെതിരെ ഉചിതമായ നടപടി ഉണ്ടാകാത്ത പക്ഷം സംഭവത്തിലെ പ്രധാന തെളിവായ വിഡിയോ വീണ്ടെടുക്കാൻ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോടതിയെ അടക്കം സമീപിക്കും. ഡി.വൈ.എസ്.പി ടി. രാജപ്പൻ മുമ്പാകെയാണ് അഭിലാഷ് പരാതി നൽകിയിരുന്നത്. പരാതിയുടെ പകർപ്പ് എസ്.പി ക്കും ഡി.ജി.പിക്കും ഇ- മെയിലായും നൽകിയിരുന്നു.

തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകിയിരുന്ന കൊച്ചി സ്വദേശി ബൈജു നോയൽ തിങ്കളാഴ്ച ഡി.വൈ.എസ്.പി മുമ്പാകെ മൊഴി നൽകിയിരുന്നു. ബൈജുവും അഭിലാഷും ഉൾപ്പടെ 9 പേരാണ് വിവാദ പ്രസംഗത്തിനെതിരെ പരാതി നൽകിയിരുന്നത്. മറ്റുള്ളവരുടെ മൊഴികൾ വരും ദിവസങ്ങളിൽ രേഖപ്പെടുത്തുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Complainant will approach the court to recover Saji Cheriyan's controversial speech about Constitution
Next Story