Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധർമജനെ മത്സരിപ്പിക്കുന്നത് ക്ഷീണം ചെയ്യും; പരാതിയുമായി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

text_fields
bookmark_border
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ ധർമജൻ പിന്തുണച്ചത് തെരഞ്ഞെടുപ്പിൽ ചര്‍ച്ച ചെയ്യപ്പെടുമെന്ന് മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു
Dharmajan
cancel

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സിയ്ക്ക് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പരാതി നല്‍കി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ ധർമജൻ പിന്തുണച്ചത് തെരഞ്ഞെടുപ്പിൽ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സംവരണ സീറ്റുകൾ സെലിബ്രിറ്റികൾക്ക് നൽകുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് ധർമജന് സീറ്റ് നൽകുന്നതിനെതിരെ ദളിത് കോണ്‍ഗ്രസും നേരത്തേ രംഗത്തെത്തിയിരുന്നു.

ബാലുശ്ശേരി മണ്ഡലത്തിൽ ധര്‍മ്മജനെ മത്സരിപ്പിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഈയടുത്ത് ധര്‍മ്മജന്‍ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Competing with Dharmajan will be exhausting; Balussery constituency committee with complaint
Next Story