എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകും- ശൂരനാട് രാജശേഖരൻ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് എം.പിമാരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജശേഖരൻ. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനാണ് ശൂരനാട് രാജശേഖരൻ കത്ത് നല്‍കിയത്.
എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. ഡി.സി.സികള്‍ പുനസംഘടിപ്പിക്കണമെന്നും ശൂരനാട് രാജശേഖരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.
എം.പി സ്ഥാനം രാജിവെച്ച് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിലെ ചില എം.പിമാരും സമാനമായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കെ. സുധാകരൻ, കെ. മുരളീധരൻ, കൊടിക്കുന്നേൽ സുരേഷ് എന്നിവരും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാൻ പരോക്ഷമായി ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ശൂരനാട് രാജശേഖരൻ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിക്ക് കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

