Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലുറപ്പ് കൂലി...

തൊഴിലുറപ്പ് കൂലി വൈകലിനുള്ള നഷ്ടപരിഹാരം: 4.87 കോടി രൂപ വെട്ടിയെന്ന് സി.എ.ജി

text_fields
bookmark_border
തൊഴിലുറപ്പ് കൂലി വൈകലിനുള്ള നഷ്ടപരിഹാരം: 4.87 കോടി രൂപ വെട്ടിയെന്ന് സി.എ.ജി
cancel

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യി​ൽ കൂ​ലി ന​ൽ​കാ​ൻ വൈ​കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന​ വ്യ​വ​സ്ഥ വ്യാ​പ​ക​മാ​യി വെ​ട്ടി​യൊ​തു​ക്കി​യെ​ന്ന്​ സി.​എ.​ജി. കൂ​ലി ന​ൽ​കാ​ൻ 15 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ വൈ​കി​യാ​ൽ ഓ​രോ ദി​വ​സ​ത്തേ​ക്കും വേ​ത​ന​ത്തി​ന്റെ 0.05 ശ​ത​മാ​നം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം എ​ന്നാ​ണ് നി​യ​മം. 2019-20 മു​ത​ൽ 2023-24 വ​രെ​യു​ള്ള ഓ​ഡി​റ്റ്​ കാ​ല​യ​ള​വി​ലെ ആ​കെ 677 ല​ക്ഷം ദി​വ​സ​ങ്ങ​ളു​ടെ കാ​ല​താ​മ​സ​ത്തി​ന് 4.91 കോ​ടി രൂ​പ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം.

എ​ന്നാ​ൽ, ഇ​തി​ൽ 99 ശ​ത​മാ​നം തു​ക​യും (4.87 കോ​ടി) ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. വെ​റും 1.05 ശ​ത​മാ​നം തു​ക​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ക്ലെ​യി​മു​ക​ളി​ൽ 99.86 ശ​ത​മാ​ന​വും ‘ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​തി​ല്ല’ എ​ന്ന ഒ​റ്റ കാ​ര​ണ​ത്താ​ലാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. പ​ദ്ധ​തി​യി​ൽ മ​സ്റ്റ​ർ റോ​ൾ അ​വ​സാ​നി​പ്പി​ച്ച് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ കൂ​ലി ന​ൽ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ​യെ​ങ്കി​ലും 90 ദി​വ​സം വ​രെ വൈ​കി​പ്പി​ച്ചു. ചി​ല കേ​സു​ക​ളി​ൽ സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ തു​ക​യും വേ​ത​ന​വും ന​ൽ​കാ​ൻ 22 മാ​സം വ​രെ കാ​ല​താ​മ​സ​മു​ണ്ടാ​യി.

അ​തേ​സ​മ​യം, ക​മ്പ്യൂ​ട്ട​ർ സി​സ്റ്റം റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 98 ശ​ത​മാ​നം വേ​ത​ന​വും 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ൽ​കി​യ​താ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. 202-23-24 കാ​ല​യ​ള​വി​ൽ ഗു​ണ​ഭോ​ക്താ​വി​ന്റെ അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​യ യ​ഥാ​ർ​ഥ തീ​യ​തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ക​മ്പ്യൂ​ട്ട​ർ രേ​ഖ​ക​ളി​ൽ നി​ന്ന്​ വ്യ​ത്യാ​സ്ത​മാ​യി 180 ദി​വ​സം വ​രെ വൈ​ക​ലു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ർ ഡി​ജി​റ്റ​ൽ ഒ​പ്പി​ട്ട തീ​യ​തി വ​രെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ്​ 15 ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി​യാ​യി കാ​ണി​ച്ച​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഫ​ല​ത്തി​ൽ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്​ പി​ന്നെ​യും വൈ​കി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employment guarantee schemeKerala NewsCompensations
News Summary - Compensation for delayed employment guarantee wages
Next Story