Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേസ്​ നടപടി...

കേസ്​ നടപടി വൈകിച്ചതി​െൻറ നഷ്​ടപരിഹാരം ദുരിതാശ്വാസ നിധിക്ക്​ നൽകാൻ ഉത്തരവ്​

text_fields
bookmark_border
കേസ്​ നടപടി വൈകിച്ചതി​െൻറ നഷ്​ടപരിഹാരം ദുരിതാശ്വാസ നിധിക്ക്​ നൽകാൻ ഉത്തരവ്​
cancel

കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തി​യെന്ന കേസിൽ പ്രതികൾ 3000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഹൈകോടതി നിർദേശം. കേസ്​ കോടതി റദ്ദാക്കി. മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്​ടിച്ചശേഷം 1.10 ലക്ഷം രൂപയും 100 പവൻ സ്വർണവും മോഷ്​ടിച്ചെന്ന കേസാണ്​ സിംഗിൾബെഞ്ച്​ റദ്ദാക്കിയത്​. പ്രതികളായ മലപ്പുറം സ്വദേശികളായ ഷംസീർ, നജീബ്, ഫൈസൽ, മുഹമ്മദ് റഫീഖ്, ഷാഹുൽ ഹമീദ് എന്നിവർ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

കേസിൽ നേരത്തേ പിടിയിലായ പ്രതികൾ വിചാരണ നേരിടുകയും കോടതിക്ക് പുറത്ത് കേസ്​ ഒത്തുതീർപ്പായതിനെ തുടർന്ന്​ മഞ്ചേരി സെഷൻസ് കോടതി വെറുതെ വിടുകയും ചെയ്​തിരുന്നു. തുടർന്നാണ് തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഒളിവിൽ കഴിഞ്ഞിരുന്ന ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. കേസിലെ തുടർ നടപടികൾ വൈകിപ്പിച്ചതിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് നിരീക്ഷിച്ച കോടതി കേസ്​ റദ്ദാക്കിയെങ്കിലും 3000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക്​ നഷ്​ടപരിഹാരമായി നൽകാൻ നിർദേശിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsflood relief fundCompensation rupees
News Summary - Compensation to Flood Relief Fund -Kerala News
Next Story