Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റകൃത്യങ്ങളിലെ...

കുറ്റകൃത്യങ്ങളിലെ ഇരകൾക്ക്​ നഷ്​ടപരിഹാരം എന്ന്​ നൽകാനാവുമെന്ന്​ ഹൈകോടതി

text_fields
bookmark_border
crime-victims
cancel

കൊച്ചി: കുറ്റകൃത്യങ്ങളിലെ ഇരകൾക്ക്​ നഷ്​ടപരിഹാര തുക അനുവദിക്കാൻ എത്രസമയം വേണ്ടിവരുമെന്ന്​ സർക്കാറിനോട്​ ഹൈകോടതി. ഡി. അനിൽ കുമാർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്​റ്റിസ് ഋഷികേശ്​ റോയ്​, ജസ്​റ്റിസ്​ എ. കെ. ജയശങ്കരൻ നമ്പ്യാർ എ ന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​​െൻറ ഇടക്കാല ഉത്തരവ്​. നഷ്​ടപരിഹാരം വിതരണം ചെയ്യാൻ ചുമതലയുള്ള കേരള ലീഗൽ സർവിസ് അതോറിറ്റി (കെൽസ) ആവശ്യപ്പെട്ട തുക എന്ന്​ നൽകാനാവുമെന്ന്​ അറിയിക്കാനാണ്​ ഡിവിഷൻ ബെഞ്ചി​​െൻറ നിർദേശം.

നഷ്​ടപരിഹാരം നൽകാൻ 2.5 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ജൂലൈ 17ന് 50 ലക്ഷം രൂപ മാത്രമാണ്​ സർക്കാർ അനുവദിച്ചതെന്ന്​​ കെൽസ കോടതിയെ അറിയിച്ചു​. കൂടുതൽ തുക അനുവദിക്കാൻ പദ്ധതി തയാറാക്കി നൽകാനുള്ള നിർദേശവും നൽകി. ഇരകൾക്ക് നഷ്​ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ 2017ൽ 7.6 കോടി രൂപ സംസ്ഥാന സർക്കാറിന് നൽകിയിട്ടുണ്ടെന്ന് ഹരജിക്കാരനും ചൂണ്ടിക്കാട്ടി.

കെൽസ ആവശ്യപ്പെട്ട 2.5 കോടി രൂപക്ക്​ പുറ​െമ 2019-20ൽ ഇത്രയും തുക തന്നെ വേണ്ടിവരുമെന്ന്​ സർക്കാറിനെ അറിയിച്ചിട്ടുണ്ട്​. കൂടാതെ, ആസിഡ് ആക്രമണങ്ങൾക്ക് വിധേയരായവർക്ക് നഷ്​ടപരിഹാരം നൽകാനായി 25 ലക്ഷം രൂപയും വേണ്ടിവരും. ഹരജി വീണ്ടും പരിഗണിക്കുന്ന ആഗസ്​റ്റ്​ 19നകം സർക്കാർ മറുപടി നൽകാനാണ്​ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsCompensation of Crime Case Victims
News Summary - Compensation of Crime Case Victims high court -Kerala News
Next Story