ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെല്‍ നിര്‍ത്താൻ തീരുമാനം
text_fieldsതിരുവനന്തപുരം: ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ മന്ത്രിസഭ ാ യോഗം തീരുമാനിച്ചു. വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെന്നും വിനോ ദസഞ്ചാര മേഖലക്ക് പ്രയോജനം ചെയ്തില്ലെന്നും ടൂറിസം ഡയറക്ടർ നൽകിയ റിപ്പോർട്ടിെൻ റ അടിസ്ഥാനത്തിലാണ് തീരുമാനം. നേരത്തേ കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിെൻറ റിപ് പോർട്ടിലും ഷോപ്പിങ് ഫെസ്റ്റിവലിനെതിരെ വിമർശനം വന്നിരുന്നു.
തെറ്റായ ലാബ് റി പ്പോർട്ടിൽ കീമോ: മാവേലിക്കര സ്വദേശിക്ക് മൂന്ന് ലക്ഷം നഷ്ടപരിഹാരം
സ്വകാര്യ ലാബിലെ തെറ്റായ പരിശ ോധന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ കീമോതെറപ്പിക്ക് വിധേ യയാകേണ്ടി വന്ന മാവേലിക്കര കടശ്ശനാട് സ്വദേശി രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കും. കീമോതെറപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നത്.

• സംസ്ഥാന വ്യവഹാര നയം നടപ്പാക്കുന്നതിെൻറ ഭാഗമായി തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ല കലക്ടറേറ്റുകളില്‍ ജില്ല ലോ ഓഫിസര്‍മാരെ നിയമിക്കും. ഇതിന് ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ നിയമവകുപ്പിലെ അഡീഷന്‍ ടു കേഡറായി മൂന്നു തസ്തികകള്‍ സൃഷ്ടിക്കും.
•ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു കീഴിലെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബിലും മറ്റു ലാബുകളിലുമായി 14 തസ്തികകള്‍ സൃഷ്ടിക്കും.
•ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പില്‍ വനിതാക്ഷേമം മുന്‍നിര്‍ത്തി ഒരു ഫാക്ടറി ഇന്‍സ്പെക്ടര്‍ (വനിത) തസ്തിക സൃഷ്ടിക്കും.
•മലബാര്‍ മേഖല സഹകരണ ക്ഷീരോൽപാദക യൂനിയന്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണില്‍ ഒമ്പത് ബി.എം.സി ടെക്നീഷ്യന് തസ്തികകള്‍ റദ്ദാക്കി പകരം മൂന്നു വെറ്ററിനറി ഓഫിസര്‍ തസ്തികകള്‍ ഉള്‍പ്പെടുത്തും.
•ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴില്‍ തുടങ്ങാന്‍ തീരുമാനിച്ച ചാലക്കുടി റീജ്യനല്‍ സയന്‍സ് സെൻറര്‍ ആൻഡ് പ്ലാനറ്റോറിയത്തിലേക്ക് ആറു തസ്തികകള്‍ സൃഷ്ടിക്കും. ഇതിെൻറ ചെലവ് സയന്‍സ് സെൻററിെൻറ വരുമാനത്തില്‍നിന്ന് കണ്ടെത്തണമെന്ന വ്യവസ്ഥയോടെയാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
