സമൂഹ വ്യാപന ഭീതി; ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ഒരുക്കാൻ നെട്ടോട്ടം
text_fieldsതൃശൂർ: സമൂഹ വ്യാപനം മുന്നിൽകണ്ട് കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ (സി.എഫ്.ടി.സി) ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നെട്ടോട്ടത്തിൽ. തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന് തയാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ സി.എഫ്.ടി.സികൾ പ്രാഥമിക, സാമൂഹിക, താലൂക്ക് ആരോഗ്യ കേന്ദ്രങ്ങൾക്ക് സമീപം ഒരുക്കാനാണ് നിർദേശം. ഇതിന് ഭൗതിക സൗകര്യം ഒരുക്കാൻ പണമായോ സാധനമായോ സംഭാവന സ്വീകരിക്കാമെന്ന് തദ്ദേശ വകുപ്പിെൻറ ഉത്തരവിൽ സൂചിപ്പിക്കുന്നു.
ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനമുണ്ടായാൽ 48 മണിക്കൂർകൊണ്ട് തുടങ്ങാൻ സാധിക്കുംവിധമുള്ള മുന്നൊരുക്കങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കണം. ഹോസ്റ്റലുകൾ, ഹോട്ടലുകൾ, അടഞ്ഞുകിടക്കുന്ന ആശുപത്രികൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, പരിശീലന കേന്ദ്രങ്ങൾ, സ്കൂളുകൾ, കോളജുകൾ, ഒാഡിറ്റോറിയങ്ങൾ, കമ്യൂണിറ്റി ഹാളുകൾ എന്നിവ കണ്ടെത്തി സി.എഫ്.ടി.സികളാക്കാനാണ് നിർദേശം. ടെലിമെഡിസിന്‍ ആവശ്യമായ ലാൻഡ്ലൈനും ഇൻറർനെറ്റ് സൗകര്യവും സജ്ജമാക്കണം.
ആവശ്യമായ തുക സംഭാവനയായി സ്വീകരിക്കാമെന്ന് ഉത്തരവിലുണ്ടെങ്കിലും എങ്ങനെ സാധ്യമാകുമെന്ന ആശങ്കയിലാണ് അധികൃതർ. തിരികെ തരുമെന്ന വ്യവസ്ഥയിൽ സാധനങ്ങൾ സജ്ജീകരിക്കണം. സഹായിക്കാൻ േബ്ലാക്ക്, ജില്ല പഞ്ചായത്തുകൾ പരമാവധി 10 ലക്ഷം രൂപ വരെ നൽകാം. രോഗബാധിതരുടെ വാർഡും െഎസൊലേഷനിൽ താമസിപ്പിക്കുന്നവരുടെ മുറികളും അടുത്താകരുത്. ടോയ്ലറ്റ് സൗകര്യമുള്ള മുറികളാണ് വേണ്ടത്. സന്നദ്ധ പ്രവർത്തകരെ ചുമതല ഏൽപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
