Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും വരുന്നു,...

വീണ്ടും വരുന്നു, സാമൂഹിക അടുക്കളകൾ

text_fields
bookmark_border
community kitchen
cancel

തൃശൂർ: ലോക്​ഡൗണിന്‍റെ പശ്​ചാത്തലത്തിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്തവർക്കുമായി വീണ്ടും സാമൂഹിക അടുക്കളകൾ സജീവമാകുന്നു. 'വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടൽ ' പദ്ധതിയുടെ ഭാഗമായി ആവശ്യമായവർക്ക്​ സാമൂഹിക അടുക്കളകൾ വഴി ഭക്ഷണം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കാൻ തദ്ദേശവകുപ്പാണ്​ കുടുംബശ്രീകൾക്ക്​ നിർദേശം നൽകിയത്​. തദ്ദേശ സ്​ഥാപനങ്ങൾ നൽകുന്ന ദുർബല വിഭാഗങ്ങളുടെ പട്ടികയിലുള്ളവർക്കാണ്​ ഭക്ഷണം ലഭ്യമാക്കുക.

ഭക്ഷണം ആവശ്യമുള്ള കോവിഡ്​ രോഗികൾ, ഹോം ഐസൊലേഷനിൽ കഴിയുന്നവർ, സാമൂഹിക പെൻഷൻ വാങ്ങുന്നവർ, കിടപ്പുരോഗികൾ, ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾ, പട്ടിക ജാതി, പട്ടിക വർഗ കോളനിയിലുള്ളവർ, അതിഥി തൊഴിലാളി ക്യാമ്പുകളിലുള്ളവർ, ഭിക്ഷാടനത്തിൽ ഏർപ്പെട്ടവർ, അഗതികൾ തുടങ്ങിയവർക്കാണ്​ സർക്കാർ ഭക്ഷണം നൽകുക. തദ്ദേശസ്​ഥാപനങ്ങൾ ഇവരുടെ വാർഡ്​ തിരിച്ച പട്ടിക സൂക്ഷിക്കേണ്ടതും ആഴ്​ചതോറും പുതുക്കേണ്ടതുമാണെന്ന്​ തദ്ദേശ വകുപ്പ്​ നിർദേശിച്ചിട്ടുണ്ട്​.

തദ്ദേശസ്​ഥാപനങ്ങൾ അവരുടെ അധികാര പരിധിയിലെ ജനകീയ ഹോട്ടലുകളെയാണ് സാമൂഹിക അടുക്കള തുടങ്ങാൻ ആശ്രയിക്കുക. ജനകീയ ഹോട്ടലുകൾ ഇല്ലെങ്കിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള തുടങ്ങാനും നിർദേശിച്ചിട്ടുണ്ട്​. ഇവർക്ക്​ വേണ്ട ഭൗതിക സാഹചര്യം തദ്ദേശ സ്​ഥാപനങ്ങൾ നൽകും. സന്നദ്ധ പ്രവർത്തകരെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം.

ജനകീയ ഹോട്ടലുകളിൽ 20 രൂപക്ക്​ ഭക്ഷണപ്പൊതി ഉറപ്പുവരുത്തണം. പൊതി വീട്ടിൽ എത്തിക്കാൻ അഞ്ച്​ രൂപ അധികം വാങ്ങാമെന്നും നിർദേശിച്ചിട്ടുണ്ട്​. സാമൂഹിക അടുക്കളയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു സാമൂഹിക അടുക്കളക്ക്​ 50,000 രൂപ തദ്ദേശസ്​ഥാപനങ്ങൾ തനത്​ ഫണ്ടിൽ നിന്ന്​ അനുവദിക്കണമെന്നും വകുപ്പ്​ നിർദേശിക്കുന്നു.

സാമൂഹിക അടുക്കള നടത്തിപ്പിന്​ സ്​പോൺസർഷിപ്പ്​ സംഘടിപ്പിച്ച്​ കുടുംബശ്രീകൾക്ക്​ നൽകാൻ തദ്ദേശവകുപ്പ്​ സ്​ഥാപനങ്ങൾ നേതൃത്വമെടുക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തദ്ദേശ ജനപ്രതിനിധികളുമായി നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:community kitchen​Covid 19
News Summary - community kitchens to function in kerala
Next Story