വര്‍ഗീയത വളര്‍ത്തുന്നത് സി.പി.എം -എൻ.കെ. പ്രേമചന്ദ്രന്
text_fieldsകൊല്ലം: മതമൗലികവാദ ശക്തികെളക്കാള് വര്‍ഗീയത വളര്‍ത്തുന്നത് സി.പി.എമ്മാണെന്ന് എൻ.കെ. പ്രേമചന്ദ്രന് എം.പി. കേരളത്തെ വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്നതാണ് അവരുടെ അടവുനയം. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ഹിന്ദുമതവിഭാഗത്തിൽപെട്ടവരാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സി.പി.എമ്മിന്റെ നിലവാരത്തകര്‍ച്ചയാണ് കാണിക്കുന്നത്.
എം.എം. ഹസന് കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ കോണ്‍ഗ്രസ് മുസ്ലിംസമുദായത്തിന് തീറെഴുതിയെന്ന് പ്രസ്താവനയിറക്കിയ കോടിയേരിയാണ് ഇപ്പോള്‍ വിലകുറഞ്ഞ മുസ്ലിംപ്രീണന പ്രതികരണവുമായി രംഗത്തെത്തിയത്. മതവിദ്വേഷപ്രചാരണം സൃഷ്ടിക്കൽ ലക്ഷ്യംവെച്ചുള്ള കോടിയേരിയുടെ പ്രസ്താവനക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

