അപകടങ്ങളുണ്ടാകുമ്പോൾ വർഗീയ പ്രചാരണം നടത്തുന്നത് മനുഷ്യത്വരഹിതം, നെടുമ്പാശ്ശേരി അപകടത്തിൽ കർശന നടപടിയെന്ന് രമേശ് ചെന്നിത്തല
text_fieldsആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ ഉടൻ തന്നെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പ്രചരണങ്ങൾ അഴിച്ചുവിടുന്നത് അത്യന്തം മനുഷ്യത്വരഹിതമായ നടപടിയാണെന്ന് നിയമസഭയിൽ രമേശ് ചെന്നിത്തല. നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുപേരുടെ ദാരുണമായ വേർപാടിൽ എല്ലാവരും തകർന്നു നിൽക്കുമ്പോൾ ഇത്തരം വർഗീയ പ്രചരണങ്ങൾ നടത്തുന്നത് തെറ്റാണെന്നും കുറ്റക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഒന്നാം പ്രതി സുഹൈൽ അമിതമായി മദ്യപിച്ച്, അശ്രദ്ധമായും അമിതവേഗതയിലുമാണ് വാഹനമോടിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഒന്നാം പ്രതിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള മിനികൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചാണ് നരഹത്യ നടന്നത്. കേസിൽ രണ്ടും മൂന്നും നാലും പ്രതികൾ ഒന്നാം പ്രതിക്ക് പ്രേരണ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്
കേസിന്റെ അന്വേഷണം ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന് കൈമാറി. ഇരകളുടെ കുടുംബങ്ങളുടെ പരാതികൾ പരിശോധിച്ച് നടപടിയെടുക്കാൻ സൗത്ത് സോൺ ഐ.ജി നിഷാന്തിനി ഐ.പി.എസിനെ ചുമതലപ്പെടുത്തി. ഒന്നാം പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ആലപ്പുഴ ആർ.ടി.ഒയ്ക്ക് പോലീസ് കത്ത് നൽകിയെന്നും ചെന്നിത്തല വ്യക്തമാക്കി.
കുടുംബാംഗങ്ങളുടെ അഭിപ്രായം പരിഗണിച്ച് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ സന്നദ്ധമാണ്എഫ്.ഐ.ആറിൽ തുടക്കത്തിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താത്തതും മദ്യപിച്ച വിവരം രേഖപ്പെടുത്താത്തതും സംബന്ധിച്ച ചോദ്യങ്ങൾക്കും സഭയിൽ വിശദീകരണം നൽകി.
അപകടത്തിൽപ്പെട്ടവരുടെ സഹപ്രവർത്തകനായ റിയാദ് നൽകിയ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനം ഓടിച്ചയാളുടെ പേര് റിയാദിന് അറിയാതിരുന്നതിനാലാണ് ‘കാർ ഓടിച്ച ആൾ’ എന്ന് ആദ്യം രേഖപ്പെടുത്തിയത്. തുടർന്ന് റിമാൻഡ് റിപ്പോർട്ടിൽ സുഹൈലിനെ ഒന്നാം പ്രതിയായി ചേർത്തു.
ആലുവ താലൂക്ക് ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റ് ലഭിച്ചശേഷമാണ് പ്രതി മദ്യപിച്ചിരുന്നതായി വ്യക്തമായത്. തുടർന്ന് മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 185 കൂട്ടിച്ചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചതിലും രക്തസാമ്പിൾ ശേഖരിച്ചതിലും മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
നിലവിലെ ജയിൽ ചട്ടങ്ങളനുസരിച്ച് 18 മുതൽ 21 വയസ്സുവരെയുള്ള പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കാനാണ് നിയമമുള്ളതെന്നും ഇത് അങ്കമാലി, ആലുവ കോടതികളുടെ ഉത്തരവുപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തിൽ മാറ്റം വരുത്തണമെങ്കിൽ അത് പൊതുവായി ആലോചിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

