ഡൽഹി സംഘർഷം: വിദ്വേഷ കമൻറിട്ട പൊലീസുകാരനെ സ്ഥലം മാറ്റി
text_fieldsതിരൂർ: ഡൽഹി സംഘർഷം ആളിക്കത്തുന്നതിനിടെ വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ കമൻറ് ചെയ്ത പൊലീസുകാരനെ സ്ഥലം മാറ്റി. തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസുകാരനായ രജീഷ് കൊളപ്പുറത്തിനെയാണ് താൽക്കാലിക നടപടിയെന്നോണം മലപ്പ ുറം എ.ആർ ക്യാമ്പിലേക്ക് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം സ്ഥലം മാറ്റി ഉത്തരവിറക്കിയത്.
സംഭവത്തെ കുറിച്ച ് വിശദ അന്വേഷണത്തിന് ഉത്തരവിട്ടതോടൊപ്പം തിരൂർ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിൻ്റെ മേൽനോട്ടത്തിൽ തിരൂർ സി.ഐ ടി.പി ഫർഷാദ് വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് അടിസ്ഥാനത് തിലാവും രജീഷിനെതിരായ തുടർ നടപടി.
ഡൽഹി അക്രമത്തിൻ്റെ അടിസ്ഥാനത്തിലുള്ള സ്വകാര്യ ന്യൂസ് ചാനലിൻ്റെ എഫ്.ബി വാർത്തക്കടിയിലാണ് എ.ആർ നഗർ കൊളപ്പുറം സ്വദേശിയായ രജീഷ് വിവാദ കമൻ്റിട്ടത്. ഇതിനെതിരെ യൂത്ത് ലീഗും സി.പി.എമ്മും പരാതി നൽകിയിരുന്നു. രജീഷിൻ്റെ കമൻറുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനത്തിനിടയാക്കുകയും ചെയ്തിരുന്നു.
വിവാദ കമൻ്റിൻ്റെ അടിസ്ഥാനത്തിൽ 48 മണിക്കൂറിനകം രജീഷിനോട് വിശദീകരണം നൽകണമെന്ന് സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വിവാദത്തിനു പിന്നാലെ രജീഷ് അവധിയിലാണ്.

ഡൽഹിയിലെ അക്രമകാരികളെ അടിച്ചമർത്തണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് രജീഷ് മാധ്യമത്തോട് പ്രതികരിച്ചിരുന്നു. അതേ സമയം, ന്യായങ്ങൾ നിരത്തുന്നതിനിടെ രജീഷ് ഇതിനു മുമ്പ് ഒരു സ്വകാര്യ വാർത്ത ചാനലിനിടയിൽ പോസ്റ്റ് ചെയ്ത മറ്റൊരു കമൻ്റും വിദ്വേഷ രീതിയിലുള്ളതാണ്. ജമിഅ മില്ലിയയിലെ പൊലീസ് അതിക്രമം: വിദ്യാർഥിക്ക് കാഴ്ച നഷ്ടമായി എന്ന വാർത്തക്കടിയിൽ 'കണ്ട ബംഗ്ലാദേശുകാർക്കു വേണ്ടി എടുത്തു ചാടിയതല്ലെ കുഴപ്പമില്ല .... എന്ന കമൻ്റും വർഗീയത പരത്തുന്നതാണ്.
വിവാദങ്ങൾക്കിടയിലെ ബുധനാഴ്ച വരെ ആക്ടീവായിരുന്ന രജീഷിൻ്റെ എഫ്.ബി അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
