Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; ബജ്റംഗ് ദള്‍ പ്രവര്ത്തകൻ റിമാൻഡിൽ
text_fieldsbookmark_border
കൊടുവള്ളി: മത വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ കഅ്ബയുടെ മുകളില്‍ പന്നിയുടെ ചിത്രം ചേര്‍ത്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ബജ്റംഗ് ദള്‍ പ്രവര്ത്തകൻ നരിക്കുനി കാരുകുളങ്ങര കണ്ണിെപ്പായില് സൂരജിനെ (25) താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പോപ്പുലർ ഫ്രണ്ട് ഡിവിഷൻ സെക്രട്ടറി അബ്ദുറസാഖ് കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു സൂരജിനെ എസ്.ഐ പ്രജീഷ് പിടികൂടിയത്. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം 153 ഐ.പി.പി, 120 ഒ വകുപ്പുകൾ പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസമാണ് സൂരജിെൻറ ഫേസ്ബുക്ക് പേജില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചവര്‍ക്കായി സമര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്.
Next Story
