Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർഗീയ അധിക്ഷേപം:...

വർഗീയ അധിക്ഷേപം: സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഐ.എൻ.എൽ ഡി.ജി.പിക്ക് പരാതി നൽകി

text_fields
bookmark_border
വർഗീയ അധിക്ഷേപം: സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഐ.എൻ.എൽ ഡി.ജി.പിക്ക് പരാതി നൽകി
cancel

കോഴിക്കോട്: സി.പി.എം നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന ഫലസ്​തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത മുസ്​ലിം പണ്ഡിതന്മാർക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്തിയ വർഗീയ അധിക്ഷേപങ്ങളുടെ പേരിൽ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ സംസ്​ഥാന കമ്മിറ്റി ഡി.ജി.പിക്ക് പരാതി നൽകി.

അങ്ങേയറ്റം വിഷലിപ്തവും ഒരു സമൂഹത്തെ അവമതിക്കുന്നതുമായ കെ. സുരേന്ദ്രന്റെ പ്രസ്​താവന സമൂഹത്തിൽ സ്​പർധ ഉണ്ടാക്കാനും വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും വിതക്കാനും ലക്ഷ്യമിട്ടാണെന്ന് സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ നൽകിയ പരാതിയിൽ പറയുന്നു. ഫലസ്​തീൻ ഐക്യദാർഢ്യ റാലിയിൽ ‘ഊശാൻ താടിക്കാരും അരിപ്പ തൊപ്പിക്കാരുമാണ്’ പങ്കെടുത്തതെന്ന സുരേന്ദ്രന്റെ പരാമർശം വർഗീയവിഷം ചീറ്റലാണ്. കലാപം സൃഷ്​ടിക്കുകയാണ് ലക്ഷ്യം. ഇത്തരം പ്രസ്​താവനക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം അനുശാസിക്കുന്ന വകുപ്പുകൾ അനുസരിച്ച് കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLK Surendran
News Summary - Communal abuse: INL lodges complaint to DGP seeking action against Surendran
Next Story