Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ​റോ​ക്ക് കോമൺവെൽത്ത്...

ഫ​റോ​ക്ക് കോമൺവെൽത്ത് ട്രസ്​റ്റ്​ ഭൂമി കൈയേറ്റശ്രമം തടയണം 

text_fields
bookmark_border
comtrust-farook
cancel

ഫ​റോ​ക്ക്: കോ​മ​ൺ​വെ​ൽ​ത്ത് ട്ര​സ്​​റ്റ്​ ഇ​ന്ത്യാ ലി​മി​റ്റ​ഡി​​​െൻറ ഫ​റോ​ക്ക് ഓ​ട്ടു​ക​മ്പ​നി​ക്ക് സ​മീ​പ​മു​ള്ള 37 സ​​െൻറ്​ സ്ഥ​ലം കൈ​യേ​റാ​നു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ശ്ര​മം ത​ട​യ​ണ​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ. നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ട്ര​സ്​​റ്റി​​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്​ ഭൂ​മി.

1994ൽ ​ഈ വ​സ്തു​വി​ൽ അ​വ​കാ​ശം ഉ​ന്ന​യി​ച്ച് ഈ ​വ്യ​ക്തി മു​ൻ​സി​ഫ് കോ​ട​തി​യു​ടെ മു​മ്പാ​കെ കേ​സ് ഫ​യ​ലാ​ക്കു​ക​യും 1997ൽ ​ട്ര​സ്​​റ്റി​ന് അ​നു​കൂ​ല​മാ​യി എ​ക്സ് പാ​ർ​ട്ട് വി​ധി ഉ​ണ്ടാ​വു​ക​യും ചെ​യ്ത​താ​ണ്. തു​ട​ർ​ന്ന് ട്ര​സ്​​റ്റ്​ ഇ​വി​ടെ ഗേ​റ്റ് സ്ഥാ​പി​ച്ച് കൈ​വ​ശം വെ​ച്ചു​വ​ര​വെ​യാ​ണ് ലോ​ക് ഡൗ​ണി​​​െൻറ മ​റ​വി​ൽ കൈ​യേ​റ്റം ന​ട​ത്തി​യ​ത്. 

ഭൂ​മി കൈ​യേ​റ്റം വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ഫ​റോ​ക്ക് കോ​മ​ൺ​വെ​ൽ​ത്ത് ടൈ​ൽ ഫാ​ക്ട​റി​യി​ലെ സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ.​എ. നി​ഷാ​ദ്, ടി. ​സു​രേ​ഷ് ബാ​ബു, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​പ്ര​ഭീ​ഷ്, വി. ​മോ​ഹ​ൻ​ദാ​സ്, കെ. ​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCommonwealth Trust LandCommonwealth Trust Farook
News Summary - Commonwealth Trust Land Farook -Kerala News
Next Story