വിദ്യാർഥി യാത്ര: നിരക്കിളവ് പഠിക്കാൻ കമ്മിറ്റി
text_fieldsതിരുവനന്തപുരം: വിദ്യാർഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു.
ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ ചെയർമാനായ കമ്മിറ്റിയിൽ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ ബി. ജി. ശ്രീദേവി, ഗതാഗത കമീഷണർ എസ്. ശ്രീജിത്ത് എന്നിവരാണ് അംഗങ്ങൾ.
നിരക്ക് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദേശിച്ചെങ്കിലും നിലവിലെ ഇളവ് തുടരാനും വിഷയം പഠിക്കാന് കമ്മിറ്റിയെ നിയോഗിക്കാനുമാണ് സര്ക്കാര് തീരുമാനിച്ചത്. ആറുമാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കാന് നിര്ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

