Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.സി ജോ​ർ​ജിനെതിരെ...

പി.സി ജോ​ർ​ജിനെതിരെ തെളിവുണ്ട്, എന്നാൽ അറസ്റ്റ് ഉടനില്ലെന്ന് കമീഷണർ സി.എച്ച് നാഗരാജു

text_fields
bookmark_border
CH Nagaraju
cancel
Listen to this Article

കൊ​ച്ചി: വെ​ണ്ണ​ല വി​ദ്വേ​ഷ പ്ര​സം​ഗ കേസിൽ പി.​സി. ജോ​ർ​ജിനെതിരെ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച് നാഗരാജു. വി​ദ്വേ​ഷ പ്ര​സം​ഗത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷണത്തിലുണ്ട്. കേസിൽ പി.സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ല. ജാമ്യം റദ്ദാക്കാനുള്ള ഹരജിയിൽ തിരുവനന്തപുരം കോടതിയുടെ ഉത്തരവ് വന്ന ശേഷം നടപടിയെന്നും കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

വെ​ണ്ണ​ല തൈ​ക്കാ​ട്ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ സ​പ്​​താ​ഹ​യ​ജ്ഞ പ​രി​പാ​ടി​യി​ൽ വി​ദ്വേ​ഷ പ്ര​സം​ഗം നടത്തിയെന്ന കേസിലാണ് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. എറണാകുളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്​​ജി ജി. ​ഗി​രീ​ഷ് ആണ് പ്രോസിക്യൂഷൻ നിലപാട് കൂടി പരിഗണിച്ച് ജാമ്യാപേക്ഷ തള്ളിയത്.

തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​കോ​ട്ട​യി​ലെ വി​ദ്വേ​ഷ പ്ര​സം​ഗ​ക്കേ​സി​ൽ ജോ​ർ​ജി​ന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ഹ​ര​ജി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യാ​ണ്​ വെ​ണ്ണ​ല​യി​ലെ പ്ര​സം​ഗ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം സ​മു​ദാ​യ സ്പ​ർ​ധ​യു​ണ്ടാ​ക്ക​ൽ, മ​നഃ​പൂ​ർ​വ​മാ​യി മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ്​ കേ​സെ​ടു​ത്ത​ത്.

ജോ​ർ​ജ് ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്​ പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​​ പ്രോ​സി​ക്യൂ​ഷ​ൻ ആവശ്യപ്പെട്ടിരുന്നു. സ​പ്​​താ​ഹ യ​ജ്ഞ​ത്തി​​ന്‍റെ നോ​ട്ടീ​സി​ൽ ജോ​ർ​ജി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നെ എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​മൊ​രു വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ അ​വ​സ​രം ല​ഭി​ച്ച​ത്.

പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ൽ പേ​രി​ല്ലാ​തി​രു​ന്നി​ട്ടും എ​ഴു​തി ത​യാ​റാ​ക്കി​യ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്താ​ൻ പ്ര​തി​ക്ക് അ​വ​സ​രം ഒ​രു​ക്കി​യ​ത് ആ​രാ​ണെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണം‍. ഇ​തി​നാ​യി ജോർജിനെ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണം. ഏ​പ്രി​ൽ 29ന്​ ​സ​മാ​ന​സ്വ​ഭാ​വ​മു​ള്ള കു​റ്റ​കൃ​ത്യ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ ജോ​ർ​ജി​ന്​ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒ​മ്പ​തി​ന്​ വെ​ണ്ണ​ല​യി​ൽ എ​ത്തി അ​തേ കു​റ്റം ആ​വ​ർ​ത്തി​ച്ച​ത്​ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC GeorgeCH Nagaraju
News Summary - Commissioner CH Nagaraju said there was evidence against PC George but the arrest was not imminent
Next Story