
സി.പി.എമ്മിലെ ഒരു വിഭാഗത്തിെൻറ നിസ്സഹകരണം: കേരള കോൺഗ്രസ് തോൽവി അന്വേഷിക്കാൻ കമീഷൻ
text_fieldsകോട്ടയം: അഞ്ചു മണ്ഡലങ്ങളിലെ കേരള കോൺഗ്രസിെൻറ പരാജയം സി.പി.എമ്മിലെ ഒരു വിഭാഗത്തിെൻറ നിസ്സഹകരണം മൂലമാണെന്ന് സ്റ്റിയറിങ് കമ്മിറ്റിയിൽ വിമർശനം. പ്രാദേശിക, ജില്ല നേതാക്കൾ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണകമീഷനെ നിയമിക്കാൻ തീരുമാനിച്ചു. അംഗങ്ങളെ ഉടൻ നിശ്ചയിക്കും.
പിറവം, പാലാ, കടുത്തുരുത്തി, പെരുമ്പാവൂർ, ചാലക്കുടി മണ്ഡലങ്ങളിലെ പരാജയത്തെക്കുറിച്ചാകും അന്വേഷിക്കുക. ഇവിടെ പ്രചാരണത്തിൽപോലും ഇടതു നേതാക്കളുടെ അസാന്നിധ്യം തെരഞ്ഞെടുപ്പ് വേളയിൽതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പാലാ നഗരസഭയിൽ കേരള കോൺഗ്രസ്- സി.പി.എം കൗൺസിലർമാർ ഏറ്റുമുട്ടിയതും സി.പി.എം, സി.പി.ഐ നേതാക്കൾ പ്രചാരണത്തിന് ഇറങ്ങാത്തതും വിവാദം സൃഷ്ടിച്ചിരുന്നു.
തുടർന്ന് പ്രചാരണ ചുമതല സംസ്ഥാന നേതൃത്വത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയെങ്കിലും കാര്യമുണ്ടായില്ല. പാലായിലെയും പിറവത്തെയും പരാജയത്തെക്കുറിച്ച് കോട്ടയം ജില്ല കമ്മിറ്റി അന്വേഷിച്ചിരുന്നു. ഇടതു വോട്ടുകൾ വ്യാപകമായി മാണി സി. കാപ്പന് അനുകൂലമായെന്നായിരുന്നു അവരുടെ റിപ്പോർട്ട്.
ഘടകകക്ഷികൾക്കെതിരെയും സ്റ്റിയറിങ് കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മുന്നണിയുടെ കെട്ടുറപ്പ് ലക്ഷ്യമാക്കി ഇെതാന്നും ജോസ് കെ. മാണി ചർച്ചയാക്കിയില്ല. മാണിക്കെതിരെ സത്യവാങ്മൂലത്തിലെ വിമർശനംപോലും വിവാദമാക്കാത്തതും ഈ അടിസ്ഥാനത്തിലായിരുന്നു.
പാർട്ടിയെ ശക്തമാക്കാനുള്ള വിപുലമായ പദ്ധതികൾക്കും യോഗം രൂപം നൽകി. കേഡർ സ്വഭാവമുള്ള പാർട്ടിയാക്കുകയാണ് ലക്ഷ്യം. അച്ചടക്കലംഘനം അന്വേഷിച്ച് നടപടിയെടുക്കാൻ മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തി.