Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ധന വില: മോദിയെ പരിഹസിച്ച്​ കാർട്ടൂൺ പങ്കുവെച്ച മുരളി ഗോപിക്ക്‌ തെറിയഭിഷേകം

text_fields
bookmark_border
ഇന്ധന വില: മോദിയെ പരിഹസിച്ച്​ കാർട്ടൂൺ പങ്കുവെച്ച മുരളി ഗോപിക്ക്‌ തെറിയഭിഷേകം
cancel

തിരുവനന്തപുരം: ഇന്ധന വിലവർധനവിന്‍റെ പശ്​ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന കാർട്ടൂൺ പങ്കുവെച്ച നടൻ മുരളി ഗോപിക്ക്‌ സംഘപരിവാർ വക തെറിയഭിഷേകം. കാർട്ടൂണിസ്‌റ്റ്‌ ദിനേശ്‌ കുക്കുജഡ്‌ക വരച്ച കാർട്ടൂണാണ്​ മുരളി ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. ബൈക്ക്‌ തലകീഴായി വച്ച്‌ ചക്രങ്ങൾ ചർക്കയാക്കി കറക്കുന്ന മോദിയും അത്‌ കണ്ട്‌ കണ്ണ്‌ തള്ളിയ ഗാന്ധിയുമാണ്​ കാർട്ടൂണിന്‍റെ ഇതിവൃത്തം.

3,000 ഓളം പേർ ഇതിനകം ഷെയർ ചെയ്​ത പോസ്റ്റിന്​ കീ​ഴെ 2500 ലേറെ പേരാണ്​ കമന്‍റുമായി എത്തിയിരിക്കുന്നത്​. ഇതിൽ രൂക്ഷമായ ഭാഷയിൽ നടനെ തെറിവിളിക്കുന്നുണ്ട്​. നടന്‍റെ പിതാവിനെ അടക്കം അധിക്ഷേപിക്കുന്ന കമന്‍റുകളും നിരവധി. താരം താലിബാനിയാണെന്നും സിനിമ വിജയിപ്പിക്കില്ലെന്നുമടക്കമുള്ള ഭീഷണിയുമുണ്ട്‌. പോസ്‌റ്റിന്‌ പിന്തുണയറിയിച്ചും ഒട്ടേറെ പേർ രംഗത്തെത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - comments against actor Murali Gopi
Next Story