കൊച്ചുണ്ണി മാസ്റ്റർ പൊതുസമൂഹം ഏറ്റുവാങ്ങിയ പൊതുപ്രവർത്തകൻ –ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്ന എ.എ. കൊച്ചുണ്ണി മാസ്റ്റർ
ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻ ചാണ്ടി പ്രതിപക്ഷ
നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ എന്നിവരുമായി
സംഭാഷണത്തിൽ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ്, എം.എൽ.എ, കൊച്ചിയിലെ ആദ്യ മേയർ എന്നതിലുപരി സമൂഹം ആദരവോടെ ഏറ്റുവാങ്ങിയ പൊതുപ്രവർത്തകൻ കൂടിയായിരുന്നു കൊച്ചുണ്ണി മാസ്റ്ററെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൊച്ചുണ്ണി മാസ്റ്ററുടെ ജന്മശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളി നേതാവ് എന്ന നിലയിൽ കൊച്ചുണ്ണി മാസ്റ്ററുടെ സംഭാവനകൾ വലുതാണ്. താൻ ഉൾപ്പെടെയുള്ളവർക്ക് ട്രേഡ് യൂനിയൻ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഉപദേശ നിർദേശങ്ങൾ നൽകിയത് കൊച്ചുണ്ണി മാസ്റ്റർ ഉൾപ്പെടെയുള്ളവരായിരുന്നു. അദ്ദേഹത്തിെൻറ രാഷ്ട്രീയമായ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും കോൺഗ്രസ് വലിയ വില കൽപിച്ചിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, കെ.പി.സി.സി ട്രഷറര്‍ കെ.കെ. കൊച്ചു മുഹമ്മദ്, പ്രഫ.ജി. ബാലചന്ദ്രന്, ഡോ.എം.ആര്. തമ്പാന്, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്, അഡ്വ. പി.കെ. വേണുഗോപാല്‍, ഡോ. കായംകുളം യൂനുസ്, എം.എം. സഫര്‍ എന്നിവർ സംസാരിച്ചു.

