Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നന്ദിനിയമ്മ എനിക്കും അമ്മയായിരുന്നു...
cancel
camera_alt

സി.ഐ എം. സുരേന്ദ്ര​െൻറ ഫേസ്ബുക്ക് പോസ്​റ്റ്​ 

ഗുരുവായൂർ: 'നന്ദിനിയമ്മ എനിക്കും അമ്മയായിരുന്നു...' കഴിഞ്ഞ ദിവസം നിര്യാതയായ ഇരിങ്ങാലക്കുട സ്വദേശിനി നന്ദിനിയമ്മയുമായുണ്ടായ സ്നേഹബന്ധം പങ്കുവെച്ച് വടക്കേകാട് സി.ഐ എം. സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് തുടങ്ങുന്നതിങ്ങനെ.

തന്നെ മകനെപ്പോലെ കണ്ട നന്ദിനിയമ്മയുടെ വിയോഗത്തെ കുറിച്ചുള്ള കെ.വി. അബ്​ദുൾ ഖാദർ എം.എൽ.എയുടെ അനുഭവം അടങ്ങിയ 'മാധ്യമം' വാർത്ത സഹിതമാണ് സി.ഐ ത​െൻറ ഓർമകളും പങ്കുവെച്ചത്.

ഒരിക്കൽ നന്ദിനിയമ്മ ഗുരുവായൂരിലെത്തിയപ്പോൾ ''ക്ഷേത്രത്തിൽ ഉള്ളിൽ പോകേണ്ട, അമ്മക്ക് പുറത്ത് നിന്ന് തൊഴുതു മടങ്ങിയാൽ മതി'' എന്ന് പറഞ്ഞ് സി.ഐയുടെ സഹായം തേടിയിരുന്നു. പിന്നെ ഓണത്തിനും വിഷുവിനുമൊക്കെ സമ്മാനങ്ങൾ എടുത്തുവെച്ച് കാത്തിരിപ്പായിരുന്നു ആ അമ്മ.

താൻ വിജിലൻസിലേക്ക് മാറിയപ്പോൾ എറണാകുളത്തെ ആശുപത്രിയിൽ പോകുംവഴി വിജിലൻസ് ഓഫിസിൽ കയറി ത​െൻറ മാനസപുത്രനെ കാണാനും സമയം കണ്ടെത്തി. അമേരിക്കയിലുള്ള ഏക മകൾ വന്ദനയെ ബുദ്ധിമുട്ടിക്കരുതെന്ന സ്നേഹപൂർവമായ വാശിയിലായിരുന്നു നന്ദിനിയമ്മ.

അവരുടെ ശാരീരിക അസ്വസ്ഥതകൾക്കിടയിലും സുരേന്ദ്ര​െൻറ അമ്മയെ വീട്ടിലെത്തി കണ്ടു. സുരേന്ദ്രൻ മാളയിൽ സി.ഐ ആയിരിക്കെ തുടക്കമിട്ട 'അമ്മക്ക് ഒരു കൂട്ട്' പദ്ധതിയിൽ 90 അമ്മമാരുണ്ടെന്നു പറഞ്ഞപ്പോൾ 'അതിൽ ഞാനും കൂടിയുണ്ട് മോനെ' എന്ന് പറഞ്ഞു ചിരിക്കുമായിരുന്നു നന്ദിനിയമ്മ.

'അമ്മയെ ഞാൻ എങ്ങനെ മറക്കും.......... എ​െൻറ അമ്മ' എന്ന ഹൃദയസ്പർശിയായ വാചകത്തിലാണ് സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. നമ്മളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ പുത്രനിര്‍വിശേഷമായ വാല്‍സല്യം പകർന്ന മാലാഖയായിരുന്നു നന്ദിനിയമ്മയെന്ന് ത​െൻറ അനുഭവം വിവരിക്കുന്ന മാധ്യമം വാർത്തക്കുള്ള പ്രതികരണമായി കെ.വി. അബ്​ദുൾ ഖാദർ എം.എൽ.എ സമൂഹമാധ്യമത്തിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayoornandini ammavadakkekkad CIKV Abdul Khader
Next Story