Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശാല കൊച്ചിയുടെ ദാഹം...

വിശാല കൊച്ചിയുടെ ദാഹം മാറ്റാൻ വരുന്നു... വമ്പൻ ജലശുദ്ധീകരണ ശാല

text_fields
bookmark_border
വിശാല കൊച്ചിയുടെ ദാഹം മാറ്റാൻ വരുന്നു...  വമ്പൻ ജലശുദ്ധീകരണ ശാല
cancel

കൊ​ച്ചി: മെ​ട്രോ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ആ​ലു​വ​യി​ൽ 190 എം.​എ​ൽ.​ഡി ശേ​ഷി​യു​ള്ള പു​തി​യ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗം കൂ​ടു​ന്നു. 523 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ ഉ​ന്ന​യി​ച്ച ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഗാ​ർ​ഹി​ക, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ളം വേ​ണ്ട​ത് വ​ൻ​തോ​തി​ൽ

കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നും സ​മീ​പ​ത്തെ അ​ഞ്ച് മു​നി​സി​പ്പാ​ലി​റ്റി​ക​ളും 13 പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല കൊ​ച്ചി മേ​ഖ​ല നേ​രി​ടു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി​യാ​ണ്.

ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന 225 എം.​എ​ൽ.​ഡി ജ​ല​ത്തി​ൽ 121.5 എം.​എ​ൽ.​ഡി​യും മ​ര​ട് ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ 100 എം.​എ​ൽ.​ഡി​യി​ൽ നി​ന്ന് 53.5 എം.​എ​ൽ.​ഡി​യും കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വി​ത​ര​ണ ന​ഷ്ടം 40 മു​ത​ൽ 50 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ ക​ടു​ത്ത ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഏ​ക​ദേ​ശം 1.5 ല​ക്ഷം ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ൾ​ക്കും 28,000ഓ​ളം ഗാ​ർ​ഹി​കേ​ത​ര ക​ണ​ക്ഷ​നു​ക​ൾ​ക്കും വ്യാ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പു​റ​മെ കൊ​ച്ചി തു​റ​മു​ഖം, നാ​വി​ക ആ​സ്ഥാ​നം, കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജ​ല​വി​ത​ര​ണം ന​ട​ത്തേ​ണ്ട​തു​ണ്ട്. നി​ല​വി​ലെ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് ന​ഗ​ര​ത്തി​ൽ പ്ര​തി​ദി​നം ഏ​ക​ദേ​ശം 50 എം.​എ​ൽ.​ഡി ജ​ല​ത്തി​ന്റെ കു​റ​വു​ണ്ടെ​ന്ന് ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത് ടാ​ങ്ക​ർ ത​ക​ർ​ച്ച

ത​മ്മ​ന​ത്തെ 135 എം.​എ​ൽ.​ഡി സം​ഭ​ര​ണ ശേ​ഷി​യു​ള്ള വാ​ട്ട​ർ ടാ​ങ്കി​ലെ 65 എം.​എ​ൽ.​ഡി ശേ​ഷി​യു​ള്ള ഒ​രു ഭാ​ഗം കാ​ല​പ്പ​ഴ​ക്കം മൂ​ലം ത​ക​രാ​റി​ലാ​യ​ത് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ക്കി. ഇ​തു​മൂ​ലം ക​ലൂ​ർ, ക​ട​വ​ന്ത്ര, ഇ​ളം​കു​ളം, അ​യ്യ​പ്പ​ൻ​കാ​വ്, പ​ച്ചാ​ളം, ത​ട്ടാ​ഴം, വ​ടു​ത​ല, ചി​റ്റൂ​ർ, സെ​ൻ​ട്ര​ൽ സി​റ്റി മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ക​ടു​ത്ത ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്.

പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും, ത​ക​രാ​റി​ലാ​യ ടാ​ങ്കി​ന്റെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നും താ​ൽ​ക്കാ​ലി​ക​മാ​യി ജ​ല​വി​ത​ര​ണം ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ സ്ഥ​ല​ത്ത് 25 എം.​എ​ൽ.​ഡി ശേ​ഷി​യു​ള്ള പ​മ്പും 25 എം.​എ​ൽ.​ഡി ശേ​ഷി​യു​ള്ള ഉ​ന്ന​ത ജ​ല​സം​ഭ​ര​ണി​യും നി​ർ​മ്മി​ക്കു​ന്ന​തി​ന് 30 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ന്തി​മ ഭ​ര​ണാ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു-​മ​ന്ത്രി

കൊ​ച്ചി​യു​ടെ ഭാ​വി​യി​ലെ ജ​ലാ​വ​ശ്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ലു​വ​യി​ൽ പു​തി​യ 190 എം.​എ​ൽ.​ഡി ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. പെ​രി​യാ​ർ ന​ദി​യോ​ട് ചേ​ർ​ന്ന് പു​തി​യ പ​മ്പ് ഹൗ​സ്, പ​മ്പ് സെ​റ്റ്, ഉ​ന്ന​ത​ത​ല ജ​ല​സം​ഭ​ര​ണി, ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ ​പ​ദ്ധ​തി ഏ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്റ് ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള കേ​ര​ള അ​ർ​ബ​ൻ വാ​ട്ട​ർ സ​ർ​വീ​സ​സ് ഇം​പ്രൂ​വ്മെ​ന്റ് പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്തി​മ ഭ​ര​ണാ​നു​മ​തി​ക്കാ​യി ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നും സ​മീ​പ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ സ്ഥി​ര​ത​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water supplywater resourcesDepartment
News Summary - Coming to Quench the Thirst of Greater Kochi... A Mega Water Treatment Plant
Next Story