Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോജിച്ച സമരത്തിൽ...

യോജിച്ച സമരത്തിൽ നിലപാട്​ ഇന്നെന്ന്​ ചെന്നിത്തല; സാധ്യമല്ല -കെ. മുരളീധരൻ

text_fields
bookmark_border
യോജിച്ച സമരത്തിൽ നിലപാട്​ ഇന്നെന്ന്​ ചെന്നിത്തല; സാധ്യമല്ല -കെ. മുരളീധരൻ
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​െ​ന​തി​രെ ഇ​ട​തു​പ​ക്ഷ​വു​മാ​യി യോ​ജി​ച്ച സ​മ​ര​ത്തി​​ൽ കോ​ൺ​ഗ്ര​സി​ലെ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കെ ത​​െൻറ നി​ല​പാ​ട്​ ഇ​ന്ന്​ വ്യ​ക്ത​മാ​ക്കാ​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല.

കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്​​മ​ര​ണ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യ​വേ​യാ​യി​രു​ന്നു​ ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണം. നി​ല​പാ​ട്​ പ​ര​സ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ലും മു​ന്ന​ണി രാ​ഷ്​​ട്രീ​യ​ത്തി​ൽ യോ​ജി​പ്പി​​െൻറ മേ​ഖ​ല ക​ണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്ന്​ വ്യം​ഗ്യ​മാ​യി അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. അ​തേ​സ​മ​യം, എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റു​മാ​യി ചേ​ർ​ന്ന്​ പ്ര​ക്ഷോ​ഭം സാ​ധ്യ​മ​ല്ലെ​ന്ന്​ അ​തേ വേ​ദി​യി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു.

​​മു​ന്ന​ണി രാ​ഷ്​​ട്രീ​യ​ത്തി​ൽ ന​മ്മു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ മാ​ത്ര​മാ​യി ഉ​റ​ച്ചു​നി​ന്ന് മു​ന്നോ​ട്ട്​ പോ​കാ​നാ​കി​ല്ലെ​ന്ന്​ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. എ​ന്നാ​ൽ, പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി വി​ഷ​യ​ത്തി​ൽ മു​യ​ലി​നൊ​പ്പം ഓ​ടു​ക​യും വേ​ട്ട​പ്പ​ട്ടി​ക്കൊ​പ്പം വേ​ട്ട​യാ​ടു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​റി​​​െൻറ​ത് എ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കെ. ​മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പോ​കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ അ​തി​​െൻറ പേ​രി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒന്നിച്ചുള്ള സമരത്തിനെതിരെ സുധീരൻ
തി​രു​വ​ന​ന്ത​പു​രം: ന​രേ​ന്ദ്ര മോ​ദി​യു​ടെ ശൈ​ലി അ​തേ​പ​ടി ന​ട​പ്പാ​ക്കി​യി​ട്ട്​ കേ​ര​ള​ത്തി​ൽ മോ​ദ​ി​ക്കെ​തി​രെ എ​ല്ലാ​വ​രും ഒ​ന്നി​ക്ക​ണ​മെ​ന്ന്​ പ​റ​യു​ന്ന​ത്​ പ്രാ​യോ​ഗി​ക​വും അ​ർ​ഥ​പൂ​ർ​ണ​വു​മ​ല്ലെ​ന്ന്​ കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ വി.​എം. സു​ധീ​ര​ൻ. കേ​​​ന്ദ്ര​നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ളോ​ട്​ കേ​ന്ദ്രം പു​ല​ർ​ത്തു​ന്ന അ​തേ സ​മീ​പ​ന​മാ​ണ്​ സ​മ​ര​ങ്ങ​ളോ​ട്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റും പു​ല​ർ​ത്തു​ന്ന​ത്. സ​മ​രം ​െച​യ്യു​ന്ന​വ​രെ വെ​ടി​വെ​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര​ത്തി​​െൻറ ഫാ​ഷി​സ്​​റ്റ്​ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ സം​സാ​രി​ക്കു​േ​മ്പാ​ൾ​ത​ന്നെ കേ​ര​ള​ത്തി​ൽ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ടി. ​സി​ദ്ദീ​ഖ്​ അ​ട​ക്കം 59 പ്ര​വ​ർ​ത്ത​ക​ർ പി​ണ​റാ​യി സ​ർ​ക്കാ​റി​നാ​ൽ ജ​യി​ലി​ലാ​ണെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. ഇ​ന്ദി​ര​ഭ​വ​നി​ൽ ന​ട​ന്ന ക​രു​ണാ​ക​ര​ൻ അ​നു​സ്​​മ​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നിലപാട്​ ആവര്‍ത്തിച്ച് മുല്ലപ്പള്ളി
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ല്‍ സി.​പി.​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന്​ ആ​വ​ര്‍ത്തി​ച്ച് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ല്‍ സി.​പി.​എ​മ്മി​ന് ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യ താ​ന്‍ പ​റ​യു​ന്ന​താ​ണ് പാ​ര്‍ട്ടി നി​ല​പാ​ടെ​ന്നും നി​ല​പാ​ട് മാ​റ്റ​ണ​മെ​ങ്കി​ല്‍ യോ​ഗം ചേ​ര്‍ന്ന് തീ​രു​മാ​നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫാ​ഷി​സ്​​റ്റ് നി​ല​പാ​ട് തി​രു​ത്താ​തെ സി.​പി.​എ​മ്മു​മാ​യി കൈ​കോ​ർ​ക്കി​ല്ല. അ​രി​യി​ല്‍ ഷു​ക്കൂ​ര്‍, മ​ട്ട​ന്നൂ​രി​ലെ ഷു​ഹൈ​ബ്, പെ​രി​യ​യി​ലെ ശ​ര​ത്‌​ലാ​ല്‍, കൃ​പേ​ഷ്, ഒ​ഞ്ചി​യ​ത്തെ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ എ​തി​ര്‍ശ​ബ്​​ദ​മു​യ​ര്‍ത്തി​യ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ച​രി​ത്ര​മാ​ണ് സി.​പി.​എ​മ്മി​നു​ള്ള​ത്- മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

Show Full Article
TAGS:clash in congress combined protest against CAA 
News Summary - combined protest: decision today says chennithala -kerala news
Next Story