Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂട്ടിയിടിച്ച ലോറിക്കും ബൈക്കിനും തീപിടിച്ചു; യുവാവ് വെന്തുമരിച്ചു

text_fields
bookmark_border
കൂട്ടിയിടിച്ച ലോറിക്കും ബൈക്കിനും തീപിടിച്ചു; യുവാവ് വെന്തുമരിച്ചു
cancel
camera_alt

1. താനൂർ സ്കൂൾ പടിയിൽ അപകടത്തിൽപെട്ട ലോറി, 2. അപകടത്തിൽപെട്ടയുടൻ വാഹനങ്ങൾക്ക് തീപിടിച്ചപ്പോൾ, 3. അപകടത്തിൽ മരിച്ച നവാസ് 

മലപ്പുറം: കൂട്ടിയിടിച്ച ലോറിക്കും ബൈക്കിനും തീപിടിച്ച് ബൈക്ക് യാത്രികൻ വെന്തുമരിച്ചു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസ് (25) ആണ് മരിച്ചത്. താനൂർ സ്കൂൾപടിയിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. താനൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറി സമീപത്തെ വൈദ്യുതി തൂണിലിടിച്ചതോടെയാണ് തീപടർന്നത്.

ലോറിക്കടിയിൽ അകപ്പെട്ട നവാസിന്റെ ശരീരത്തിലും തീപടർന്നു. താനൂരിൽനിന്നെത്തിയ അ​ഗ്നിരക്ഷ സേനയും നാട്ടു​കാരും ചേർന്ന് ലോറിയുടെ ഡീസൽ ടാങ്കിലേക്ക് പടരും മുമ്പ് തീയണച്ചെങ്കിലും മാരക പൊള്ളലേറ്റ നവാസ് മരിച്ചിരുന്നു. ബൈക്ക് പൂർണമായും ലോറി ഭാഗികമായും കത്തിയിട്ടുണ്ട്. നവാസിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Collision lorry and bike caught fire; The biker was burnt to death
Next Story